പാലക്കാട്: എട്ടുവയസുകാരനായ മകനെയും കൊണ്ട് അമ്മ കിണറ്റില്‍ ചാടി ജീവനൊടുക്കി. പാലക്കാട് പുത്തൂരിലാണ് സംഭവം. മാട്ടുമന്ത സൂര്യനിവാസില്‍ ഗണേശിന്റെ ഭാര്യ ബിന്ദു (28), മകന് അഖില്‍ (8) എന്നിവരാണ് മരിച്ചത്. യുവതിക്കെതിരേ മോഷണക്കുറ്റം ആരോപിക്കപ്പെട്ടതില്‍ മനംനൊന്താണ് ജീവനൊടുക്കിയതെന്നാണ് വിവരം.
രാവിലെ 9.15ഓടെയാണ് പുത്തൂരിലെ പാടത്ത് ഉപയോഗ ശൂന്യമായി കിടന് കിണറില്‍ ഇവര്‍ ചാടിയത്. ഇവര്‍ക്കൊപ്പം കിണറ്റില്‍ ചാടിയ മകള്‍ ഗോപിക (10) യെ നാട്ടുകാര്‍ രക്ഷപെടുത്തുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: