കണ്ണൂര്‍: കൂടംകുളം സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് സമരസഹായസമിതി പ്രവര്‍ത്തകര്‍ കണ്ണൂരില്‍ ജലസമരം നടത്തി. കണ്ണൂര്‍ പയ്യാമ്പലം കടപ്പുറത്തായിരുന്നു സമരം. തുടര്‍ന്ന് കടല്ക്കരയില് മണല്‍കൊണ്ട് പ്രതീകാത്മകമായി നിര്‍മ്മിച്ച കൂടംകുളം ആണവനിലയത്തിന്റെ മാതൃക സമരക്കാര്‍ തകര്‍ത്തു. ആണവ വിരുദ്ധ പ്രതിജ്ഞയുമെടുത്തു.
കോഴിക്കോട് സോളിഡാരിറ്റി പ്രവര്‍ത്തകര്‍ കടലിറങ്ങി പ്രതിഷേധിച്ചു. കോഴിക്കോട് ബീച്ചിലായിരുന്നു പ്രതിഷേധം. സംസ്ഥാന അധ്യക്ഷന്‍ പി.ഐ നൗഷാദ് സമരം ഉദ്ഘാടനം ചെയ്തു. അതേസമയം, തൂത്തുക്കുടിയില്‍ അറസ്റ്റിലായ 200 ആണവവിരുദ്ധ പ്രവര്‍ത്തകരെ പോലീസ് വിട്ടയച്ചു. മോചിതരായ സംഘം സമരത്തില്‍ പങ്കുചേരാനായി ഇടിന്തക്കരയിലെ സമരവേദിയിലെത്തി.
ആണവനിലയത്തില്‍ ഇന്ധനം നിറക്കുന്നതിനെതിരെ കഴുത്തറ്റം മണലില്‍ കുഴിച്ചിട്ട് കൂടംകുളത്ത് സമരം തുടരുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: