ദുബായ്: യുഎസ് നയതന്ത്ര കാര്യാലയങ്ങള്‍ക്കു നേരെ കൂടുതല്‍ ആക്രമണത്തിന് അല്‍-ക്വയ്ദയുടെ ആഹ്വാനം. ഇന്നസന്‍സ് ഓഫ് മുസ്ലിം എന്ന സിനിയുടെ മറവിലാണ് ആക്രമണം നടത്താന്‍ അല്‍ ക്വയ്ദ ആഹ്വാനം നല്‍കിയിട്ടുള്ളത്. അല്‍-ക്വയ്ദയുടെ അറബ് മേഖലാ ഘടകമാണ് ആഹ്വാനം നല്‍കിയിട്ടുള്ളത്.
മധ്യേഷ്യയിലും ആഫ്രിക്കയിലും യുഎസ് നയതന്ത്രകേന്ദ്രങ്ങള്ക്ക് നേരെ ആക്രമണം നടത്താന്‍ നിര്‍ദേശിക്കുന്ന സംഘടന യുഎസ് താല്പര്യങ്ങള്ക്കെതിരേ പോരാടാന്‍ പാശ്ചാത്യരാജ്യങ്ങളിലെ മുസ്ലീം ജനങ്ങളോടും ആഹ്വാനം ചെയ്യുന്നു.
അതിനിടെ തങ്ങളുടെ എംബസികള്‍ക്ക് നേരെ അക്രമം നടന്ന രാജ്യങ്ങളിലേക്ക് സേനയെ അയക്കാന്‍ അമേരിക്ക തീരുമാനിച്ചു. ലിബിയ,യെമന്‍,സുഡാന് അടക്കമുള്ള 18 മുസ്ലീം രാജ്യങ്ങളിലേക്ക് സേനയെ അയക്കാനാണ് യു.എസ് നീക്കം. വിയന്ന ഉടമ്പടിപ്രകാരം മറ്റ് രാജ്യങ്ങളുടെ എമ്പസ്സികളുടേയും, നയതന്ത്രഞ്ജരുടേയും സംരക്ഷണം ഉറപ്പുവരുത്തേണ്ടത് അതത് രാജ്യങ്ങളാണെന്നും അമേരിക്ക വ്യക്തമാക്കി.
വടക്കന്‍ ആഫ്രിക്കന്‍ രാജ്യങ്ങളിലും പശ്ചിമേഷ്യയിലും ബ്രിട്ടീഷ്, അമേരിക്കന്‍ എംബസ്സികള്‍ക്ക് നേരെ കഴിഞ്ഞദിവസവും അക്രമമുണ്ടായി. സിഡ്നിയില്‍ അമേരിക്കന്‍ എംമ്പസ്സിക്കു മുന്നില്‍ അഞ്ഞൂറോളം പ്രക്ഷോഭകര്‍ സംഘടിച്ചെത്തുകയും കുപ്പികളും, ചെരുപ്പുകളും വലിച്ചെറിയുകയും ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: