ന്യൂദല്‍ഹി: കേന്ദ്രമന്ത്രിസഭയില്‍ നിന്നും തൃണമൂല്‍ കോണ്‍ഗ്രസ് മന്ത്രിമാരെ പിന്‍വലിക്കാനൊരുങ്ങുന്നു. കേന്ദ്രമന്ത്രിസഭയില്‍ തൃണമൂലിന് ആറു മന്ത്രിമാരാണുള്ളത്. ഡീസല്‍ വിലവര്‍ധന, വിദേശ നിക്ഷേപത്തിന് അനുമതി എന്നീ തീരുമാനങ്ങളില്‍ പ്രതിഷേധിച്ചാണ് തീരുമാനം.
തീരുമാനങ്ങള്‍ പിന്‍വലിക്കാനായി മമതാ ബാനര്‍ജി 72 മണിക്കൂര്‍ അന്ത്യശാസനം നല്‍കിയിരുന്നു. മന്ത്രിമാരെ പിന്‍വലിച്ച് പുറത്തു നിന്ന പിന്‍വലിക്കാനാണ് സാധ്യത. വിവാദ വിഷയങ്ങളില്‍ താനുമായി കൂടിയാലോചന നടത്താതെയാണ് കോണ്‍ഗ്രസ് തീരുമാനങ്ങളെടുക്കുന്നതെന്ന് മമത ആരോപിച്ചു. ഡീസല്‍ വില വര്‍ദ്ധന സഹിക്കാവുന്നതല്ലെന്നും മമത പറഞ്ഞു.
കഴിഞ്ഞ ദിവസം ഡീസലിന് ചരിത്രത്തില്‍ ആദ്യമായി കേന്ദ്രസര്‍ക്കാര്‍ അഞ്ചു രൂപ വര്‍ധിപ്പിച്ചിരുന്നു. ഇതു കൂടാതെ തൊട്ടടുത്ത ദിവസം ബഹുബ്രാന്‍ഡ് ചില്ലറ വില്‍പ്പന മേഖലയിലെ വിദേശ നിക്ഷേപത്തിന് 51 ശതമാനം അനുമതി നല്കി. ഇതു കൂടാതെ വ്യോമയാന മേഖലയില്‍ 49 ശതമാനത്തിനും സര്‍ക്കാര്‍ അംഗീകാരം നല്കി.
സര്‍ക്കാരിന്റെ ഈ തീരുമാനത്തിനെതിരെ ബി.എസ്.പിയും രംഗത്തെത്തിയിട്ടുണ്ട. പിന്തുണ പിന്‍വലിക്കുന്ന കാര്യം ആലോചിക്കുന്നുണ്ടെന്ന് ബി.എസ്.പി നേതാവ് മായാവതി വ്യക്തമാക്കിയിരുന്നു. യു.പി.എയെ പുറത്തു നിന്ന് പിന്തുണക്കുന്ന പാര്‍ട്ടിയാണ് ബി.എസ്.പി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: