ലഖ്നൗ: യു.പിയില്‍ അഖിലേഷ് യാദവ് അധികാരത്തിലേറി ആറുമാസം പിന്നിടുമ്പോള്‍ സംസ്ഥാനത്ത് കൊല്ലപ്പെട്ടത് 2437 പേര്. ക്രമസമാധാന നില തകരാറിലായതിനെ തുടര്‍ന്ന് റായ് ബറേലിയുള്‍പ്പെടെയുള്ള പട്ടണങ്ങളില്‍ മണിക്കൂറുകള്‍ നീണ്ട കര്‍ഫ്യൂ ആവശ്യമായി വരുന്നത് പതിവു സംഭവമായി മാറിയിരിക്കുകയാണ്.
പ്രതീക്ഷ പകര്‍ന്ന് അഖിലേഷ് അധികാരത്തിലേറി മണിക്കൂറുകള്‍ക്കിപ്പുറം ഗുണ്ടാരാജ് സംസ്ഥാനത്ത് തിരിച്ചെത്തിയതായാണ് കൊലപാതകക്കണക്കുകള്‍ വ്യക്തമാക്കുന്നത്. സംസ്ഥാനത്തിന്റെ ക്രമസമാധാനരംഗം താളംതെറ്റിയിരിക്കുകയാണെന്ന് മുഖ്യമന്ത്രി തന്നെ സമ്മതിച്ചു കഴിഞ്ഞു.
പോലീസിനെയാണ് മുഖ്യമന്ത്രി പ്രതിക്കൂട്ടില്‍ നിര്‍ത്തിയിരിക്കുന്നത്. പോലീസിനെ ശുദ്ധീകരിച്ച് പ്രശ്നത്തിന് ഉടന്‍ പരിഹാരം കാണുമെന്ന് മുഖ്യമന്ത്രി പറയുമ്പോള്‍ പ്രതിപക്ഷം ഇതിനെ രാഷ്ട്രീയ ആയുധമാക്കി ഭരണപരാജയമെന്ന് ആരോപിക്കുന്നു.
അഖിലേഷിന്റെ പുതിയ മുഖം കൊണ്ട് മറയ്ക്കാന്‍ കഴിയാത്ത സമാജ് വാദി പാര്‍ട്ടിയുടെ പഴയ ഗുണ്ടാമുഖമാണ് അക്രമങ്ങളില്‍ തെളിഞ്ഞു നില്‍ക്കുന്നതെന്നാണ് വിമര്‍ശനം. ഇതിനു നേതൃത്വം നല്‍കുന്നത് എസ് പിയിലെ പഴയ നേതാക്കള്‍ തന്നെയാണെന്നു തെളിയിക്കുന്ന നിരവധി സംഭവങ്ങളും ഇതിനോടകം യു പിയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: