പെരുന്ന: എമര്‍ജിങ് കേരളയ്ക്ക് പിന്നില്‍ കേരളത്തിലെ മാഫിയകളാണെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍. പ്രത്യേക ലക്ഷ്യത്തോടെ പ്രവര്‍ത്തിക്കുന്ന ഈ മാഫിയയുടെ ലക്ഷ്യം സംസ്ഥാനത്തെ ഭൂമിയാണെന്നും അദ്ദേഹം പറഞ്ഞു.
മുഖ്യമന്ത്രിയും തെറ്റിദ്ധരിക്കപ്പെട്ട് ഈ മാഫിയയ്ക്കുള്ളില് അകപ്പെടുകയായിരുന്നെന്നും ജി. സുകുമാരന്‍ നായര്‍ ചൂണ്ടിക്കാട്ടി. സാധാരണക്കാരന്റെ വായില്‍ മണ്ണിടുന്ന പദ്ധതിയാണ് എമര്‍ജിങ് കേരള. നെല്‍വയല്‍ നികത്തി അധികകാലം ഭരിക്കാമെന്നാണോ സര്‍ക്കാര്‍ കരുതുന്നത്. അഹന്തയ്ക്ക് ഒരു പരിധിയില്ലേയെന്നും സുകുമാരന്‍ നായര്‍ ചോദിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: