ന്യൂദല്‍ഹി: മുസ്ലീം സമുദായത്തെ അപമാനിക്കുന്നുവെന്ന് ആരോപിക്കപ്പെടുന്ന ‘ഇന്നസെന്‍സ് ഓഫ് മുസ്ലീംസ്’ എന്ന വിവാദ സിനിമ ഇന്ത്യയില്‍ നിരോധിച്ചു. ചിത്രം പിന്‍വലിക്കണമെന്ന് കേന്ദ്രസര്‍ക്കാര്‍ യൂട്യൂബിനോട് ആവശ്യപ്പെട്ടിരുന്നു. ചിത്രത്തിനെതിരായ പ്രതിഷേധം ഇന്ത്യ അമേരിക്കയെ അറിയിച്ചതായും സൂചനയുണ്ട്.
സിനിമയ്ക്കെതിരെ കഴിഞ്ഞദിവസം ചെന്നൈയില്‍ ഉള്‍പ്പെടെ പ്രതിഷേധമുയര്‍ന്നിരുന്നു. ചിത്രം നിരോധിക്കാന്‍ നടപടിയെടുക്കണമെന്ന് ജമ്മുകാശ്മീര്‍ സര്‍ക്കാര്‍ കഴിഞ്ഞ ദിവസം കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. അമേരിക്കയുടെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് ഇന്ത്യയില്‍ ചിത്രം ലഭ്യമാക്കില്ലെന്ന് യൂട്യൂബും കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.
അതേസമയം ചിത്രം യൂട്യൂബില്‍ നിന്നും പിന്‍വലിക്കണമെന്ന വൈറ്റ് ഹൗസിന്റെ ആവശ്യം കഴിഞ്ഞ ദിവസം ഗൂഗിള്‍ തള്ളിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: