ന്യൂദല്‍ഹി: ജവഹര്‍ലാല്‍ നെഹ്റു സര്‍വ്വകലാശാല(ജെ.എന്‍.യു)യിലേക്ക് നടന്ന വിദ്യാര്‍ഥി തെരഞ്ഞെടുപ്പില്‍ എസ്എഫ്ഐയ്ക്ക് തിരിച്ചടി. കേന്ദ്ര പാനലിലേക്കുള്ള നാല് സീറ്റുകളില്‍ മൂന്നെണ്ണത്തിലും തീവ്ര ഇടത് വിദ്യാര്‍ത്ഥി സംഘടനയായ ഐസ വിജയിച്ചു. പ്രസിഡന്റായി എസ്എഫ്ഐ വിമത പക്ഷമായ എസ്എഫ്ഐ ജെഎന്‍യുവിന്റെ വി ലെനിന്കുമാര് തെരഞ്ഞെടുക്കപ്പെട്ടു.
ടിപി ചന്ദ്രശേഖരന് വധത്തില്‍ സി.പി.എം നിലപാടിനെതിരെ ലേഖനം എഴുതിയതിന് എസ്എഫ്ഐയില്‍നിന്ന് പുറത്താക്കപ്പെട്ടവര്‍ രൂപീകരിച്ച സംഘടനയാണ് എസ്എഫ്ഐ-ജെഎന്‍യു (ഐസ). 30 അംഗ കൗണ്‍സില്‍ പാനലില്‍ 12 എണ്ണം ഐസ നേടി. എസ്എഫ്ഐ ജെഎന്‍യുവിന് അഞ്ചും സ്വതന്ത്രര്‍ക്ക് ആറും സീറ്റുകള്‍ ലഭിച്ചു.
എസ്എഫ്ഐ ഔദ്യോഗിക പക്ഷത്തിന് ഒരു സീറ്റ് മാത്രമാണ് ലഭിച്ചത്. എബിവിപിക്കും എന്‍എസ്യുവിനും ഓരോ സീറ്റ് ലഭിച്ചു. ദല്‍ഹി യൂണിവേഴ്സിറ്റിയിലേക്കുള്ള തെരഞ്ഞെടുപ്പില്‍ നാല് ജനറല്‍ സീറ്റുകളും എന്എസ്യു വിജയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: