ന്യൂദല്‍ഹി: ഡീസല്‍ വില കുത്തനെ കൂട്ടുകയും ചില്ലറ വ്യാപാര മേഖലയില്‍ വിദേശനിക്ഷേപം അനുവദിക്കുകയും ചെയ്ത കേന്ദ്രസര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധിച്ച് സപ്തംബര്‍ 20 ന് മുഖ്യപ്രതിപക്ഷമായ എന്‍ഡിഎ ഭാരതബന്ദിന് ആഹ്വാനം ചെയ്തു. സാധാരണക്കാരെ ദുരിതത്തിലാക്കുന്ന കേന്ദ്രസര്‍ക്കാരിന്റെ സാമ്പത്തിക നയങ്ങളില്‍ പ്രതിഷേധിച്ചാണ് ഭാരതബന്ദിന് ബിജെപി നേതൃത്വം നല്കുന്ന എന്‍ഡിഎ ആഹ്വാനം ചെയ്തിരിക്കുന്നത്.
കേന്ദ്രസര്‍ക്കാരിന്റെ സാമ്പത്തികനയങ്ങളില്‍ പ്രതിഷേധിച്ച് സമാജ്വാദി പാര്‍ട്ടി, ടിഡിപി, ബിജെഡി, ജനതാദള്‍ സെക്യുലര്‍ (ജെഡിഎസ്), ഇടതുപക്ഷ പാര്‍ട്ടികള്‍ എന്നിവര്‍ 20 ന് ദേശവ്യാപകമായി ഹര്‍ത്താലിന് ആഹ്വാനംചെയ്തിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: