മുപ്പത്തിമൂന്ന് വര്‍ഷത്തെ സംഘജീവിതത്തിനിടയില് സുദര്‍ശന്‍ജിയുടെ പല പരിപാടികളിലും പങ്കെടുക്കുവാന്‍ അവസരം ലഭിച്ചിട്ടുണ്ട്. അഖിലഭാരതീയ ശാരീരിക് പ്രമുഖായും ബൗദ്ധിക് പ്രമുഖായും പ്രവര്‍ത്തിച്ചിട്ടുള്ള സുദര്‍ശന്‍ജി, സര്‍സംഘചാലക് ആകുന്നതിനുമുന്പ് തന്നെ നിരവധി പ്രാവശ്യം കേരളം സന്ദര്‍ശിച്ചിട്ടുണ്ട്. ഹിന്ദി സംസാരിക്കുന്ന ഒരു അഖിലഭാരതീയ അധികാരി എന്ന നിലയില്‍ ഒരകലത്തില് നില്ക്കാനെ കഴിഞ്ഞിട്ടുള്ളൂ. എന്നാല്‍ പെരിന്തല്‍മണ്ണ വള്ളുവനാട് വിദ്യാലയത്തില്‍ വച്ച് നടന്ന ദ്വിതീയ വര്‍ഷ സംഘശിക്ഷാ വര്‍ഗ്ഗില്‍, വര്‍ഗ്ഗ് കാര്യവാഹ് ആയി പ്രവര്‍ത്തിക്കുമ്പോഴാണ് സുദര്ശന്ജിയോട് വളരെ അടുത്ത് ഇടപഴകാന്‍ കഴിഞ്ഞത്. വ്യക്തിജീവിതത്തില്‍ പുലര്‍ത്തുന്ന ലാളിത്യവും പൊതുജീവിതത്തിലെ നിഷ്ഠയും കാണുമ്പോഴാണ് അദ്ദേഹത്തോടുള്ള ആദരവ് വര്‍ദ്ധിക്കുന്നത്.
ജലത്തിന്റെ ഉപയോഗത്തെക്കുറിച്ച് അദ്ദേഹം വലിയ നിഷ്ഠവാനായിരുന്നു. കുളിക്കാനാവട്ടെ, കൈകഴുകാനാവട്ടെ എത്ര വെള്ളമാണ് നാം പാഴാക്കുന്നത്. ഊണ് കഴിഞ്ഞ് കൈകഴുകാന്‍ അദ്ദേഹത്തിന് അര ഗ്ലാസ് വെള്ളം മാത്രമെ ആവശ്യമുണ്ടായിരുന്നുള്ളു. വെള്ളം ഉപയോഗിക്കുന്നതില്‍ അദ്ദേഹത്തിന്റെ ശ്രദ്ധ കണ്ടാല്‍, കാണുന്നവര്‍ കരുതലുള്ളവരായി മാറും. പല പരിപാടികള്‍ക്കായി മുറിവിട്ട് പുറത്തിറങ്ങുമ്പോള്‍ ലൈറ്റും ഫാനും ഓഫ് ചെയ്യാന്‍ അദ്ദേഹം ഒരിക്കലും മറന്നിരുന്നില്ല. സോപ്പും പേസ്റ്റും മുതല്‍ കാറ് വരെ സ്വദേശി തന്നെയായിരിക്കണം എന്ന കാര്യത്തില്‍ അദ്ദേഹത്തിന് നിര്‍ബന്ധം ഉണ്ടായിരുന്നു. ജീവിതത്തില്‍ അദ്ദേഹം പുലര്‍ത്തുന്ന നിഷ്ഠ അനുകരിക്കാമെങ്കില് അതുതന്നെ സ്വാശ്രയത്തിന് വഴി ഒരുക്കും.
നാം ആരാധിക്കുന്ന പല മഹാത്മാരോടും അടുത്തിടപഴകുമ്പോഴാണ് അവരുടെ പുറം പൂച്ച് പുറത്താകുന്നത്. എന്നാല്‍ സംഘ അധികാരിമാരോട് അടുത്തിടപഴകുമ്പോഴാണ് അവരുടെ ജീവിതവിശുദ്ധിയും മഹത്വവും അനുഭവമാകുന്നത്. സ്വയംസേവകര്‍ക്ക് സ്വയം വികസിക്കാനുള്ള ഒരു വഴി, അധികാരിമാരോടൊപ്പമുള്ള സഹവാസം തന്നെയാണ്.
പി.എന്‍.ഈശ്വരന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: