ന്യൂദല്‍ഹി: ഇന്ധനവിലവര്‍ധന, ചില്ലറ വ്യപാരമേഖലയില്‍ വിദേശനിക്ഷേപ തീരുമാനമങ്ങള്‍ എന്നിവ ഉടന്‍ പിന്‍വലിക്കണമെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുന്നതായി തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മമത ബാനര്‍ജി. 72 മണിക്കൂറിനുള്ളില്‍ തീരുമാനം പിന്‍വലിക്കണമെന്ന് അന്ത്യശാസനം നല്‍കിയിട്ടുണ്ടെന്ന് വ്യക്തമാക്കിയ മമത അതിനു ശേഷം കടുത്ത തീരുമാനങ്ങള്‍ എടുക്കുമെന്നും പറഞ്ഞു.
ചൊവ്വാഴ്ച യോഗം ചേര്‍ന്ന് ഭാവിപരിപാടികള്‍ക്ക് രൂപം നല്‍കുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. അതേസമയം തീരുമാനത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കി. വിദേശ നിക്ഷേപം ആരെയും അടിച്ചേല്‍പ്പിക്കില്ലെന്നും താല്‍പ്പര്യമുള്ള സംസ്ഥാനങ്ങള്‍ മാത്രം നടപ്പിലാക്കിയാല്‍ മതിയെന്നും കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രി ആനന്ദ് ശര്‍മ വ്യക്തമാക്കി.
സ്ഫോടനാത്മക സാമ്പത്തിക പരിഷ്കാരങ്ങള്‍ക്ക് സമയമായതായി മന്ത്രിസഭാ യോഗത്തില്‍ പ്രധാനമന്ത്രി മന്മോഹന്സിങ്ങ് അറിയിച്ചു. തോല്ക്കുന്നെങ്കില് പൊരുതിയാകണമെന്നും മന്മോഹന് സിങ്ങ് സാമ്പത്തിക കാര്യസമിതി യോഗത്തെ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: