തിരുവനന്തപുരം: നെല്‍വയല്‍- തണ്ണീര്‍ത്തട സംരക്ഷണ നിയമത്തിന്റെ ഭാഗമായുള്ള ഡാറ്റാബാങ്ക് സമയ ബന്ധിതമായി പ്രസിദ്ധീകരിക്കണമെന്ന് ടി എന്‍ പ്രതാപന് എംഎല്‍എ. നെല്‍വയല്‍ തണ്ണീര്‍ത്തട നിയമത്തിനു ഭേദഗതി വരുത്താനുള്ള വ്യവസായ വകുപ്പിന്റെ നിര്‍ദേശം അംഗീകരിക്കില്ലെന്നും ടി.എന്‍ പ്രതാപന് പറഞ്ഞു.
ഭൂമാഫിയ, റവന്യൂ, പഞ്ചായത്ത്, പോലീസ് അധികൃതരുടെ ഒത്താശയോടെ സംസ്ഥാനത്ത് നെല്‍വയല്‍ ഇപ്പോഴും നികത്തുന്നുണ്ട്. സമ്പന്നരുടെ താല്പര്യങ്ങള്ക്ക് വഴങ്ങി നിയമം നടപ്പാക്കുന്നതില്‍ മനഃപൂര്‍വം കാലതാമസം വരുത്തുകയാണ്. നേരത്തെ പ്രഖ്യാപിച്ചിരുന്നപോലെ സെപ്റ്റംബറില്‍ തന്നെ ഡാറ്റാബാങ്ക് പ്രസിദ്ധീകരിക്കണമെന്നും പ്രതാപന് ആവശ്യപ്പെട്ടു.
നെല്വയലുകള്ക്കെതിരേ ആസൂത്രണകമ്മിഷന് ഉപാധ്യക്ഷന്‍ മൊണ്ടേക് സിങ് അലുവാലിയയുടെ നിലപാടിനോടു പോലും എതിര്‍പ്പു രേഖപ്പെടുത്തിയ ആളാണു മുഖ്യമന്ത്രി. ഈ നിലപാടിനെ സ്വാഗതം ചെയ്യുന്നു. പരിസ്ഥിതി സംരക്ഷിക്കുമെന്നു മുഖ്യമന്ത്രി എമര്‍ജിങ് കേരളയില്‍ വ്യക്തമാക്കിയ സാഹചര്യത്തില്‍ വീണ്ടും ഇത്തരം നീക്കം നടക്കുന്നതിനു പിന്നില്‍ ഭൂമാഫിയയെ സഹായിക്കാനുള്ള ഗൂഢാലോചനയുണ്ട്.
വ്യവസായ മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി അറിഞ്ഞുകൊണ്ടുള്ള നീക്കമാണിതെന്നു കരുതുന്നില്ല. ഇത്തരം നീക്കങ്ങള്‍ക്കു പിന്നില്‍ പ്രവര്‍ത്തിക്കുന്നവരെ കണ്ടെത്താന്‍ അദ്ദേഹം ഫലപ്രദമായി ഇടപെടണമെന്നും പ്രതാപന് ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: