ബെല്ലാരി: ഖനി രാജാവ് ജനാര്‍ദന റെഡ്ഡിയുടെ കൂട്ടാളികളുടെ വീട്ടില്‍ സി.ബി.ഐ റെയ്ഡ് നടത്തി. അനധകൃതമായി ഇരുമ്പയിര് കടത്തിയ കേസുമായി ബന്ധപ്പെട്ടായിരുന്നു പരിശോധന. കരുപ്പുടി മഹേഷ്, സ്വാസ്തിക് നാഗരാജ്, സോമശേഖര്‍ എന്നിവരുടെ വീട്ടിലാണ് 10 അംഗ സി.ബി.ഐ സംഘം റെയ്ഡ് നടത്തിയത്.
ബാംഗളുരു, കര്‍വാര്‍, ഹോസ്പേട്ട്, ഗോവ എന്നിവിടങ്ങളിലായിരുന്നു റെയ്ഡ് നടന്നത്. കേസുമായി ബന്ധപ്പെട്ട ഐഎല്‍സി ഇന്‍ഡസ്ട്രീസ്, ഡ്രീം ലൊജിസ്റ്റിക്സ്, എസ്ബി ലൊജിസ്റ്റിക്സ്, ശ്രീ മല്ലികാര്‍ജ്ജുന ഷിപ്പിംഗ്, ഗ്രീന്‍ടെക്സ് ഇന്‍ഡസ്ട്രീസ് എന്നീ കമ്പനികളുടെ ഓഫീസുകളിലും റെയ്ഡ് നടത്തിയതായി സിബിഐ വൃത്തങ്ങള്‍ അറിയിച്ചു.
സുപ്രീംകോടതി നിര്‍ദേശപ്രകാരം വെള്ളിയാഴ്ചയാണ് സി.ബി.ഐ അനധികൃത ഇരുന്പയിര് കടത്തിയ കേസില്‍ എഫ്.ഐ.ആര് രജിസ്റ്റര്‍ ചെയ്തത്. 2009 ജനുവരി മുതല്‍ 2010 മെയ് വരെ ബെലേകേരി തുറമുഖം വഴി 50 ലക്ഷം മെട്രിക് ടണ്ണോളം ഇരുമ്പയിര് കയറ്റുമതി ചെയ്തതാണ് അന്വേഷിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: