കൊച്ചി: സിബിഎസ്ഇ സ്കൂളുകള്‍ക്ക് എന്‍ഒസി നല്‍കുന്നതിനായി കൊണ്ടുവന്ന മാനദണ്ഡങ്ങളിലെ വ്യവസ്ഥകള്‍ റദ്ദാക്കിയതിനെതിരെ സര്‍ക്കാര്‍ നല്കിയ അപ്പീല്‍ ഹൈക്കോടതി ഡിവിഷന് ബഞ്ച് തള്ളി. എന്‍ഒസി ലഭിക്കുന്നതിന് സിബിഎസ്ഇ സ്കൂളുകള്‍ക്ക് കുറഞ്ഞത് മൂന്ന് ഏക്കര്‍ സ്ഥലം വേണമെന്നും 300 വിദ്യാര്‍ഥികള്‍ വേണമെന്നുമുള്ള വ്യവസ്ഥ ഹൈക്കോടതി സിംഗിള്‍ ബഞ്ച് നേരത്തെ റദ്ദാക്കിയിരുന്നു.
ഇതിനെതിരെ നല്കിയ അപ്പീലാണ് ജസ്റ്റിസ് സിഎന്‍ രാമചന്ദ്രന് നായര്‍ അടങ്ങിയ ഡിവിഷന് ബഞ്ച് റദ്ദാക്കിയത്. സിബിഎസ്ഇ സ്കൂള്‍ അധ്യാപകര്‍ക്ക് അടിസ്ഥാന ശമ്പളം നല്‍കണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചു.
പ്ലസ് ടു അധ്യാപകര്‍ക്ക് 20,000 രൂപയും ഹൈസ്കൂള്‍ അധ്യാപകര്‍ക്ക് 15,000 രൂപയും പ്രൈമറി അധ്യാപകര്‍ക്കു 10,000 രൂപ വീതവും നല്‍കണമെന്നു കോടതി നിര്‍ദേശിച്ചു. ഉത്തരവ് പാലിക്കാത്ത സ്കൂളുകള്‍ക്കെതിരേ ക്രിമിനല്‍ കേസെടുക്കും. ഇവയുടെ എന്‍ഒസി റദ്ദാക്കാന്‍ സിബിഎസ്ഇക്കു നിര്‍ദേശം നല്‍കുമെന്നും കോടതി അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: