കൊച്ചി: എയര്‍കേരളയില്‍ ഏറ്റവും കുറഞ്ഞ ഓഹരി പങ്കാളിത്തം പതിനായിരം രൂപയായി നിശ്ചയിച്ചു. പുന:സംഘടിപ്പിച്ച ഡയറക്ടര്‍ ബോര്‍ഡിന്റെ കൊച്ചിയില്‍ ചേര്‍ന്ന ആദ്യ യോഗമാണ് ഈ തീരുമാനം എടുത്തത്. മുഖ്യമന്ത്രിയുടെ നേതൃത്വത്തിലാണ് യോഗം ചേര്‍ന്നത്.
സാധാരണക്കാരായ പ്രവാസി മലയാളികളുടെ പങ്ക് ഉറപ്പാക്കാനാണ് കുറഞ്ഞ ഓഹരി നിശ്ചയിച്ചതെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അറിയിച്ചു. പദ്ധതിയുടെ ആദ്യഘട്ടത്തില്‍ 200 കോടിയുടെ ചെലവാണ് പ്രതീക്ഷിക്കുന്നത്. ഓഹരി വില്പനയില് നിന്നും ഈതുക സമാഹരിക്കാനാകും.
തുടക്കത്തില്‍ അഞ്ച് വിമാനങ്ങള്‍ പദ്ധതിക്കായി വാടകയ്ക്കെടുക്കും. പദ്ധതി നടപ്പാക്കുന്നതിനായി കേന്ദ്ര നിയമങ്ങള്‍ ഇളവു ചെയ്യാന്‍ ആവശ്യപ്പെടാനും യോഗം തീരുമാനിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: