ന്യൂദല്‍ഹി: ഓഗസ്റ്റില്‍ രാജ്യത്തെ നാണയപ്പെരുപ്പ നിരക്കില്‍ വര്‍ധന. 7.55 ശതമാനമാണു നാണയപ്പെരുപ്പ നിരക്ക്. ജൂലൈയില്‍ ഇത് 6.87 ശതമാനമായിരുന്നു. മുന്‍വര്‍ഷം ഇതേകാലയളവില്‍ നിരക്ക് 9.78 ശതമാനമായിരുന്നു.
നാണയപ്പെരുപ്പ നിരക്ക് ഉയര്‍ന്നതിനാല്‍ തിങ്കളാഴ്ച ചേരുന്ന റിസര്‍വ് ബാങ്ക് വായ്പാ അവലോകന യോഗത്തില്‍ പലിശ നിരക്ക് കുറയ്ക്കാന്‍ സാധ്യതയുണ്ട്. ഡീസലിനു വില വര്‍ധിപ്പിച്ചത് അവശ്യ സാധനങ്ങളുടെ വില ഉയരാന്‍ സാധ്യതയുണ്ട്.
കൂടാതെ പ്രതീക്ഷിച്ച കാലവര്‍ഷം ലഭിക്കാതെ വന്നതും ഉത്പാദനമേഖലയ്ക്കു തിരിച്ചടിയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: