തിരുവനന്തപുരം: തിരുവനന്തപുരത്തുനിന്ന് ദുബൈയിലേക്കുള്ള ആറ് വിമാനങ്ങള്‍ റദ്ദാക്കി. ഉത്തര്‍പ്രദേശില്‍ ഹജ് സര്‍വ്വീസിന് ഉപയോഗിക്കാനാണ് വിമാനങ്ങള്‍ റദ്ദാക്കിയത്. സെപ്റ്റംബര്‍ 17 മുതല്‍ ഒക്ടോബര്‍ 12 വരെയുള്ള എയര്‍ ഇന്ത്യ വിമാനങ്ങളാണ് റദ്ദാക്കിയത്.
കേന്ദ്ര വ്യോമയാന മന്ത്രി അജിത് സിംഗ് ഇടപെട്ടാണ് വിമാനങ്ങള്‍ റദ്ദാക്കിയത്. വിമാനങ്ങള്‍ റദ്ദാക്കിയത് പ്രതികൂലമായി ബാധിക്കുക ദുബയില്‍ നിന്നും തിരുവനന്തപുരത്തേക്ക് വരുന്ന യാത്രക്കാരെയായിരിക്കും. റദ്ദാക്കിയ വിമാനങ്ങള്‍ക്ക് ബദല്‍സംവിധാനം ഉണ്ടാക്കിയിട്ടുണ്ടോ എന്ന കാര്യം ഇതുവരെ അധികൃതര്‍ വ്യക്തമാക്കിയിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: