ഡെറാഡൂണ്‍: ഉത്തരാഖണ്ഡിലുണ്ടായ മേഘ വിസ്ഫോടനത്തില്‍ 20 പേര് മരിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. മേഘ സ്ഫോടനത്തെ തുടര്‍ന്നുണ്ടായ മഴയിലും പേമാരിയിലും നിരവധി വീടുകള്‍ ഒലിച്ചുപ്പോയി. ഉത്തര്‍പ്രദേശിലെ റുദ്ര പ്രയാഗ്, ബാഗേശ്വര്‍ എന്നീ ജില്ലകളെയാണ് സംഭവം ഏറെ ബാധിച്ചിട്ടുള്ളത്.
രക്ഷാപ്രവര്‍ത്തനത്തിനു കരസേനയുടെയും ഇന്തോ-ടിബറ്റന്‍ ബോര്‍ഡര്‍ പോലീസിന്റെ സഹായം തേടി. റുദ്ര പ്രയാഗില്‍ 12 പേരും ബാഗേശ്വരില്‍ എട്ട് പേരും കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ടുകള്‍. നിരവധി പേരെ കാണാതായിട്ടുണ്ട്. മരണസഖ്യ ഇനിയും ഉയരാനാണ് സാധ്യത. രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. ഇന്നു പുലര്‍ച്ചയോടെ മേഘ വിസ്ഫോടനമുണ്ടായത്. വ്യാഴാഴ്ച വൈകീട്ടു മുതല്‍ ഇരു ജില്ലകളിലും മഴ പെയ്യുകയാണ്.
തിമാദ, സന്‍സാരി, ഗിരിയ, ചുന്നി, മാന്ഗാലി വില്ലേജുകളില്‍ കനത്ത മഴ തുടരുകയാണെന്ന് അധികൃതര്‍ അറിയിച്ചു. സരയൂ, കലിംഗാ നദികള്‍ കര കവിഞ്ഞൊഴുകി. കനത്ത മഴയെ തുടര്‍ന്ന് ഋഷികേഷ്-ബദരിനാഥ്, ഋഷികേഷ്-ഗംഗോത്രി ദേശീയപാതയിലൂടെയുള്ള ഗതാഗതം പൂര്‍ണമായും തടസ്സപ്പെട്ടു.
പ്രദേശത്തേക്കുള്ള വാര്‍ത്താവിനിമയസംവിധാനങ്ങളും വൈദ്യുതിയും നിലച്ചത് രക്ഷാ പ്രവര്‍ത്തനത്തെ ബാധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: