ഇംഫാല്‍: മണിപ്പൂരില്‍ റിസര്‍ച്ച് ആന്റ് അനാലിസിസ് വിഭാഗം പ്രവര്‍ത്തിക്കുന്ന ഓഫീസ് സമുച്ഛയത്തില്‍ ബോംബ് സ്ഫോടനം. ഐ.ഇ.ഡി ഉപയോഗിച്ചായിരുന്നു സ്ഫോടനം. സ്ഫോടനത്തില്‍ കാര്യമായ നാശനഷ്ടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ആക്രമികള്‍ കഴിഞ്ഞ ദിവസം രാത്രിയാണ് ബോംബ് സ്ഥാപിച്ചതെന്നാണ് പ്രാഥമിക നിഗമനം.
ഇംഫാല്‍ പോലീസ് സ്റ്റേഷന് പിറകിലായിരുന്നു ബോംബ് സ്ഫോടനം. സംഭവത്തെ കുറിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു. മണിപ്പൂര്‍ സെക്രട്ടറിയേറ്റിലെ സൗത്ത് ബ്ളോക്കിന് സമീപം ഉപേക്ഷിക്കപ്പെട്ട നിലയില്‍ ബുധനാഴ്ച ഗ്രനേഡ് കണ്ടെത്തിയതിന് പിന്നാലെ അതീവ സുരക്ഷാ മേഖലയായ കേന്ദ്ര ഇന്റലിജന്‍സ് ഏജന്‍സിയുടെ ഓഫീസ് പ്രവര്‍ത്തിക്കുന്ന കെട്ടിടത്തില്‍ ബോംബ് സ്ഫോടനം നടന്നുവെന്നത് ഗൗരവകരമാണെന്ന് പോലീസ് മേധാവി പറഞ്ഞു.
സ്ഫോടനത്തിന്റെ ഉത്തരവാദിത്തം നിരോധിത സംഘടനയായ റവല്യൂഷണറി പീപ്പിള്‍സ് ഫ്രണ്ട് ഏറ്റെടുത്തിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: