കൊച്ചി: സംസ്ഥാനത്തെ സ്വര്‍ണവില സര്‍വ്വകാല റെക്കോര്‍ഡില്‍. പവന് വില 24,000 രൂപ കവിഞ്ഞു. പവന് 280 രൂപ വര്‍ധിച്ച് 24,160 രൂപയിലെത്തി. 35 രൂപ വര്‍ധിച്ച് ഗ്രാമിന് 2985 രൂപയാണ് ഇന്നത്തെ വില. ആഗോള വിപണിയിലെ വര്‍ദ്ധനയാണ് ആഭ്യന്തര വിപണിയിലെയും വില വര്‍ദ്ധനക്ക് കാരണം.
ആഗോള വിപണിയില്‍ സ്വര്‍ണം ഔണ്‍സിനു 41.92 ഡോളര്‍ ഉയര്‍ന്ന് 1773 ഡോളറിലാണു വ്യാപാരം നടക്കുന്നത്. നിക്ഷേപകര്‍ സ്വര്‍ണത്തിലേക്കു തിരിഞ്ഞതാണ് ആഗോള വിപണിയില്‍ സ്വര്‍ണവില ഉയരാന്‍ കാരണം. രൂപയുടെ മൂല്യം കുറഞ്ഞത് മൂലം സ്വര്‍ണവില റെക്കോര്‍ഡ് നിരക്കിലേക്ക് ഉയര്‍ന്നിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: