കൊച്ചി: കേരളം ഭക്ഷ്യ സുരക്ഷയുടെ വിഷയത്തില്‍ ശ്രദ്ധിക്കേണ്ടതില്ലെന്ന അസൂത്രണ കമ്മീഷന് ഉപാദ്ധ്യക്ഷന്‍ ആലുവാലിയയുടെ ഉപദേശം നികൃഷ്ടവും പരിഹാസ്യവുമാണ് എന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന സെക്രട്ടറി ബ്രഹ്മചാരി ഭാര്‍ഗവറാം പത്രക്കുറിപ്പില്‍ അറിയിച്ചു .കേരളത്തിന്റെ സംസ്കാരത്തെക്കുറിച്ചോ കാര്‍ഷിക ആഘോഷങ്ങളെക്കുറിച്ചോ കാര്‍ഷിക പാരമ്പര്യങ്ങളെക്കുറിച്ചോ അറിവില്ലാത്തത് കൊണ്ടല്ല ഇങ്ങനെ ഒരു ഉപദേശം അദ്ദേഹം നല്‍കിയത് . സംസ്കാരത്തെ അട്ടിമറിക്കുന്ന വികലമായ കാഴ്ചപ്പാടുകളാണ് ഇത്തരക്കാരെ നയിക്കുന്നത് .ആലുവാലിയയെ പോലുള്ളവര്‍ ഇത്തരം തന്ത്രപ്രധാന മേഖലകളില്‍ ഇരിയ്ക്കുന്നത് ഏറ്റവും വലിയ രാഷ്ട്ര ദ്രോഹമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി .
എല്ലാം ലാഭക്കണ്ണ് കൊണ്ട് നോക്കുന്നവരായി നമ്മെ മാറ്റിയെടുക്കുന്ന ഈ ശൈലിയാണ് സാമൂഹിക ബന്ധങ്ങള്‍ തകര്‍ക്കുന്നത് . ഭക്ഷ്യ സുരക്ഷ ഉറപ്പുവരത്തക്ക കൃഷിയിടങ്ങള്‍ ഇന്നും കേരളത്തില്‍ ഉണ്ട്.മറിച്ചുള്ള പ്രചരണങ്ങള്‍ ചിലരുടെ താത്പര്യ സംരക്ഷണത്തിനാണ് എന്നും ഭാര്‍ഗവറാം വ്യക്തമാക്കി.പ്രധാനമന്ത്രി പറഞ്ഞത് പോലെ കേരളം എമെര്‍ജിംഗ് കേരളയിലൂടെ പവര്‍ ഹൗസാകുമെന്നതു സത്യമാണ്.എന്നാല്‍ അത് താലിബാന് ഭീകരതയുടെ പവര്‍ ഹൗസ് എന്ന വ്യത്യാസമേ ഉള്ളു എന്നും ഭാര്‍ഗവറാം പരിഹസിച്ചു.
മാസങ്ങള്‍ക്ക് മുന്‍പ് പൂര്‍ത്തിയായ ജിഹാദി അജണ്ടയ്ക്കു സര്‍ക്കാര്‍ പരിവേഷം നല്കി മാന്യത നല്കിയ പരിപാടിയാണ് എമെര്‍ജിംഗ് കേരള. 50000 കോടിയിലധികം രൂപ ഗള്‍ഫില്‍ നിന്ന് ഒഴുകി എത്തുമെന്ന ഔദ്യോഗിക ഭാഷ്യം പോലും സംശയം ഉണര്‍ത്തുന്നതാണ്. ഭീകരവാദ അജണ്ടക്കെതിരെ ജനകീയ പ്രതിഷേധം ഉയര്‍ന്നു വരേണ്ടതുണ്ടെന്നും ഭാര്‍ഗവറാം വിലയിരുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: