തിരുവനന്തപുരം: പ്രതിമാസം 500 യൂണിറ്റിന് മുകളില്‍ വൈദ്യുതി ഉപയോഗിക്കുന്നവരില്‍ നിന്നും പുതിയ നിരക്ക് ഈടാക്കാന്‍ തീരുമാനം. ജനുവരി മുതലാകും പുതിയ നിരക്ക് ഈടാക്കുക. രാവിലെ ആറു മുതല്‍ വൈകിട്ട് ആറു വരെ 6.50 പൈസ നിരക്കിലും വൈകിട്ട് ആറു മുതല്‍ രാത്രി 10 വരെ 7.80 പൈസ നിരക്കിലും രാത്രി 10 മുതല്‍ രാവിലെ 6 വരെ 5.85 പൈസ നിരക്കിലുമായിരിക്കും തുക ഈടാക്കുക.
ജൂലൈ മുതല്‍ 500 യൂണിറ്റിന് മുകളില്‍ വൈദ്യുതി ഉപയോഗിച്ച എല്ലാ ഉപഭോക്താക്കള്‍ക്കും ടി ഒ ഡി മീറ്ററുകള്‍ സ്ഥാപിക്കാന്‍ കെ എസ് ഇ ബി ഉത്തരവിറക്കിയിട്ടുണ്ട്. വൈദ്യുതി ബോര്‍ഡിന്റെ ചെലവില്‍ സ്ഥാപിക്കുന്ന മീറ്ററുകള്‍ക്ക് ഉപഭോക്താക്കളില്‍ നിന്നും വാടക ഈടാക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: