തിരുവനന്തപുരം: തിരുവനന്തപുരം കിംസ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന നടന് തിലകന്റെ ആരോഗ്യസ്ഥിതി അതീവഗുരുതരമെന്ന് മെഡിക്കല്‍ ബുള്ളറ്റിന്. തിലകന് ന്യുമോണിയ ബാധിച്ചതായും ഡോക്ടര്‍മാര്‍ അറിയിച്ചു.
മസ്തിഷ്കാഘാതവും ഹൃദയാഘാതവും മൂലമായിരുന്നു അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നത്. ന്യുമോണിയബാധ കണ്ടെത്തിയതിനെ തുടര്‍ന്ന് അദ്ദേഹത്തെ വെന്റിലേറ്ററില്‍ പ്രവേശിപ്പിക്കുകയും ചെയ്തിരുന്നു. എന്നാല്‍ അടുത്ത ദിവസങ്ങളില്‍ ആരോഗ്യനിലയില്‍ നേരിയ പുരോഗതി കണ്ടതിനാല്‍ ഡോക്ടര്‍മാരും പ്രതീക്ഷയിലായിരുന്നു.
രണ്ട് മാസം മുമ്പ് ചിത്രീകരണത്തിനിടെ ന്യുമോണിയ ബാധിച്ചതിനെ തുടര്‍ന്നാണ് തിലകന്റെ ആരോഗ്യസ്ഥിതി മോശമായത്. കഴിഞ്ഞ മാസം 21 നാണ് ശ്വാസ തടസ്സവും ഹൃദയാഘാതവും നേരിട്ട തിലകനെ ആശുപത്രയില്‍ പ്രവേശിപ്പിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: