ഹൈദരാബാദ്: ജോലിയില്‍ നിന്നും സസ്പെന്‍ഡ് ചെയ്ത ഹെഡ്കോണ്‍സ്റ്റബിള്‍ ജില്ലാ പോലീസ് സൂപ്രണ്ടിനെ നാലുമണിക്കൂര്‍ ബന്ദിയാക്കി. ഹൈദരാബാദിലെ ബിര്‍ല മന്ദിറില്‍ ഇന്നലെ രാത്രിയാണ് വ്യത്യസ്തമായൊരു ബന്ദി നാടകം നടന്നത്. സസ്പെന്ഷന് പിന്‍വലിച്ച് തന്നെ ജോലിയില്‍ തിരിച്ചെടുക്കണമെന്നായിരുന്നു പോലീസ് ഓഫീസറുടെ ആവശ്യം.
പോലീസ് കോണ്‍സ്റ്റബിള്‍ സുപ്രണ്ട് ഗിരിപ്രസാദ് ശര്‍മ്മയാണ് എസ്.പി ഇ ലക്ഷ്മി നാരായണനെ പൂട്ടിയിട്ടത്. ഡിജിപിയില്‍ നിന്നും തന്റെ ആവശ്യങ്ങള്‍ പരിഗണിക്കാമെന്ന് ഉറപ്പു ലഭിച്ചതിനെ തുടര്‍ന്ന് എസ്.പിയെ അര്‍ദ്ധ രാത്രിയോടെ വിട്ടയച്ചു. കോണ്‍സ്റ്റബിളിനെ പോലീസ് അറസ്റ്റ് ചെയ്തു. എസ്.പി ലക്ഷ്മി നാരായണയെ ആശുപത്രിയില്‍ പ്രവേശിച്ചിരിപ്പിക്കുകയാണ്.
താന്‍ ആത്മഹത്യ ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയാണ് ഇയാള്‍ എസ്.പിയെ കെട്ടിടത്തിലെത്തിച്ചത്. ഇയാള്‍ പറഞ്ഞതനുസരിച്ച് എസ്.പി 7.30ഓടെ ബിര്‍ല മന്ദിറിലെത്തി. തുടര്‍ന്ന് എസ്.പിയെ ബന്ദിയാക്കിയ ശേഷം ഈ വിവരം മാധ്യമങ്ങളെ അറിയിക്കുകയായിരുന്നു. ആരെങ്കിലും എസ്.പിയെ രക്ഷിക്കാന്‍ ശ്രമിച്ചാല്‍ കെട്ടിടത്തിന് തീയിടുമെന്നും ഇയാള്‍ ഭീഷണിപ്പെടുത്തി.
മേലധികാരികളുടെ പീഡനമാണ് താന്‍ ഇങ്ങനെ ചെയ്യാന്‍ കാരണമെന്നും കോണ്‍സ്റ്റബിള്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: