കൊച്ചി: രണ്ടുദിവസത്തെ കേരളസന്ദര്‍ശനത്തിനെത്തിയ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍സിങ്ങിന് കൊച്ചി നാവികസേന വിമാനത്താവളത്തില്‍ ഊഷ്മള വരവേല്‍പ്പ്. രാവിലെ 11.25ന് വായുസേനയുടെ രാജ്കമല് വിമാനത്തില്‍ എത്തിയ പ്രധാനമന്ത്രിയെ ടാര്‍മാര്‍ക്കിലെത്തി ഗവര്‍ണര്‍ എച്ച്.ആര്.ഭരദ്വാജ് പൂച്ചെണ്ട് നല്കി സ്വീകരിച്ചു. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഖദര്ഷാളണിയിച്ചു. തുടര്‍ന്ന് കേന്ദ്രഊര്ജസഹമന്ത്രി കെ.സി.വേണുഗോപാല്‍, എക്സൈസ് മന്ത്രി കെ.ബാബു, കെ.പി.സി.സി. പ്രസിഡന്റ് രമേശ് ചെന്നിത്തല, മേയര്‍ ടോണി ചമ്മണി, ഹൈബി ഈഡന് എം.എല്‍.എ., ചീഫ് സെക്രട്ടറി കെ. ജയകുമാര്‍, ദക്ഷിണനാവിക സേന മേധാവി വൈസ് അഡ്മിറല്‍ സതീഷ് സോണി, ഡി.ജി.പി. കെ.എസ്. ബാലസുബ്രഹ്മണ്യന്, പൊതുഭരണസെക്രട്ടറി കെ.ആര് ജ്യോതിലാല്‍, ജില്ല കളക്ടര്‍ പി.ഐ. ഷെയ്ക് പരീത്, സംസ്ഥാന പ്രോട്ടോകോള്‍ ഓഫീസര്‍ ടി.പി. വിജയകുമാര്‍ എന്നിവര്‍ പൂച്ചെണ്ട്നല്കി പ്രധാനമന്ത്രിയെ സ്വീകരിച്ചു.
ടാര്മാര്ക്കിലെ സ്വീകരണത്തിനു ശേഷം പന്തലിലെത്തിയ പ്രധാനമന്ത്രി സ്വീകരിക്കാനെത്തിയവരെ പരിചയപ്പെട്ടു. ജലവിഭവമന്ത്രി പി.ജെ. ജോസഫ്, എം.പി.മാരായ പി.ടി.തോമസ്, കെ.പി.ധനപാലന്, എം.എല്‍.എ.മാരായ ഡോമനിക് പ്രസന്റേഷന്, ജോസഫ് വാഴക്കന്, പി.എസ്.സി. ചെയര്മാന് ഡോ. കെ.എസ്. രാധാകൃഷ്ണന്, ജില്ല പഞ്ചായത്ത് പ്രസിഡന്റ് എല്‍ദോസ് കുന്നപ്പള്ളി, ജി.സി.ഡി.എ. ചെയര്മാന് എന്‍.വേണുഗോപാല്‍, അഡീഷണല്‍ അഡ്വക്കറ്റ് ജനറല്‍ പി.സി. ഐപ്, കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി, മുന്‍സ്പീക്കര്‍ പി.പി.തങ്കച്ചന്, മുന്‍ എം.എല്‍.എ. മാരായ വി.ജെ. പൗലോസ്, ജോണി നെല്ലൂര്‍ എന്നിവരും അജയ്തറയില്‍, സിമി റോസ്ബെല്‍, ടി.പി.ഹസന് എന്നിവരും സ്വീകരിക്കാന്‍ എത്തിയിരുന്നു. ഇവരെ മുഖ്യമന്ത്രി പ്രധാനമന്ത്രിയെ പരിചയപ്പെടുത്തി. ലളിതമായ സ്വീകരണത്തിനുശേഷം അദ്ദേഹം ലെ- മെറിഡിയനിലെ എമര്‍ജിങ് കേരളയുടെ ഉദ്ഘാടനത്തിനായി തിരിച്ചു.
പ്രധാനമന്ത്രിയുടെ പത്നി ഗുരുഷരണ് കൗര്‍, രാജ്യരക്ഷാമന്ത്രി എ.കെ.ആന്റണി, പ്രവാസികാര്യമന്ത്രി വയലാര്‍ രവി, ആസൂത്രണ കമ്മീഷന് ഉപാധ്യക്ഷന്‍ ഡോ. മൊണ്ടേക്സിങ് ആലുവാലിയ, കേന്ദ്രമന്ത്രിമാരായ കെ.വി.തോമസ്, ഇ.അഹമ്മദ്, മുല്ലപ്പള്ളി രാമചന്ദ്രന്, പ്രധാനമന്ത്രിയുടെ ഉപദേശകന് ടി.കെ.എ. നായര്‍ ഉള്‍പ്പെടെ 45 അംഗ സംഘമാണ് പ്രധാനമന്ത്രിക്കൊപ്പമുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: