ഗോരഖ്പുര്‍: ഉത്തര്‍പ്രദേശില്‍ മസ്തിഷ്ക വീക്കം ബാധിച്ച് ആറു കുട്ടികള്‍ കൂടി മരിച്ചു. ബിആര്‍ഡി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച കുട്ടികളാണു മരിച്ചത്. ഗോരഖ്പുരിലെ മൂന്നു കുട്ടികളും ദിയോറിയയിലെ രണ്ടു കുട്ടികളും സിദ്ധാര്‍ഥ് നഗറിലെ ഒരു കുട്ടിയുമാണു മരിച്ചത്. ഇതോടെ ഈ വര്‍ഷം സംസ്ഥാനത്തു മസ്തിഷ്ക വീക്കം ബാധിച്ചു മരിച്ചവരുടെ എണ്ണം 281 ആയി.
ഈ വര്‍ഷം 1,675 പേര് വിവിധ ആശുപത്രികളില്‍ ചികിത്സയ്ക്കെത്തി. കഴിഞ്ഞ ദിവസം 25 രോഗികളാണു ചികിത്സയ്ക്കെത്തിയത്. 275 രോഗികള്‍ ഇപ്പോള്‍ വിവിധ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്നു. കടുത്തപനിയും നീണ്ടുനില്‍ക്കുന്ന തലവേദനയും ക്ഷീണവുമാണ് മസ്തിഷ്ക വീക്കത്തിന്റെ ലക്ഷണം.
വായുവിലൂടെയും സ്പര്ശനത്തിലൂടെയും ഭക്ഷണത്തിലൂടെയും കൊതുക് കടിയിലൂടെയും വൈറസ് പടരുന്നതായി കണ്ടെത്തിയിട്ടുണ്ട്. കുട്ടികളും പ്രായമായവരിലും മാത്രമാണ് ഈ വൈറസ് അപകടമാകുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: