കൊല്‍ക്കത്ത: കൊല്‍ക്കത്തയില്‍ കെട്ടിടത്തിനു മുകളില്‍ നിന്നും ചാടി രണ്ട് സ്കൂള്‍ വിദ്യാര്‍ഥിനികള്‍ ആത്മഹത്യ ചെയ്തു. ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിനികളായ സാബിബ ചന്ദന, നേഹ പഞ്ചാരി എന്നവരാണ് ആത്മഹത്യ ചെയ്തത്. നഗരത്തിലെ പ്രമുഖ ഹൗസിംഗ് കോപ്ലക്സിലാണ് സംഭവം നടന്നത്.
സംഭവത്തെക്കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു. സൗഹൃദത്തിന്റെ പേരില്‍ ഇരുവരുടേയും വീടുകളില്‍ രൂപപ്പെട്ട പ്രശ്നങ്ങളാണ് ആത്മഹത്യക്ക് വിദ്യാര്‍ഥിനികളെ പ്രേരിപ്പിച്ചതെന്നാണ് പോലീസ് നല്കുന്ന വിശദീകരണം. കിഴക്കന്‍ ജാദവ്പൂരിലെ ഇഎം ബൈപാസ് കോപ്ലക്സിലുള്ള സാബിബയുടെ വിട്ടീലെ സ്ഥിരം സന്ദര്‍ശകയായിരുന്നു നേഹ.
ഈ പ്രദേശത്ത് രണ്ടാഴ്ച്ചക്കിടെ നടക്കുന്ന രണ്ടാമത്തെ സംഭവമാണിത്. കഴിഞ്ഞ ഒരാഴ്ച്ചക്ക് മുമ്പ് ഇവിടെ ഒരമ്മയും രണ്ട് പെണ്‍കുട്ടികളും കെട്ടിടത്തിന് മുകളില്‍ നിന്ന് ചാടി ആത്മഹത്യ ചെയ്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: