ഷൊര്‍ണൂര്‍: രാജധാനി എക്സ്പ്രസില്‍ യാത്രക്കാരിയെ മര്‍ദ്ദിച്ച രണ്ടു ടിടിഇമാര്‍ അറസ്റ്റില്‍. ഗോബേഷ് സിങ്, സുരേന്ദര്‍ സിങ് എന്നിവരെയാണ് ഷൊര്‍ണൂര്‍ ആര്‍പിഎഫ് അറസ്റ്റ് ചെയ്തത്. തീവണ്ടി പുറപ്പെട്ട ഇന്നലെ രാത്രി മുതല്‍ ടിടിഇമാര്‍ ഉപദ്രവിക്കുകയായിരുന്നുവെന്നാണ് യാത്രക്കാരിയുടെ പരാതി.
എറണാകുളത്തു നിന്നു കയറിയ യാത്രക്കാരുമായി ടിക്കറ്റിനെച്ചൊല്ലിയാണു തര്‍ക്കം ഉണ്ടായത്. ടിക്കറ്റ് കണ്‍ഫേം ചെയ്യാമെന്നു പറഞ്ഞു യാത്രക്കാരിയെയും ഒപ്പമുണ്ടായിരുന്ന ആളേയും പാന്‍ട്രി കാറിലേക്കു കൊണ്ടു പോയി. തുടര്‍ന്നു പണത്തെച്ചൊല്ലിയുണ്ടായ തര്‍ക്കത്തിനിടെ ടിടിഇമാരില്‍ ഒരാള്‍ യുവതിയെ അടിച്ചു.
തുടര്‍ന്ന് ഇവര്‍ റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്സിനെ ഫണില്‍ വിളിച്ച് പരാതി നല്‍കുകയായിരുന്നു. സംഭവമറിഞ്ഞ് എത്തിയ പോലീസിനു നേരേയും ടിടിഇമാര്‍ ആക്രമണം നടത്തി. തുടര്‍ന്ന് ഇവരെ അറസ്റ്റ് ചെയ്യുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: