തിരുവനന്തപുരം: കോവളം കൊട്ടാരം സ്വകാര്യവ്യക്തികള്‍ക്ക് വിട്ടുകൊടുക്കാനുള്ള നീക്കം അനുവദിക്കില്ലെന്ന് വി.എസ് അച്യുതാനന്ദന്. കൊട്ടാരം പാട്ടത്തിനു കൊടുക്കാനുള്ള തീരുമാനവുമായി മുന്നോട്ടു പോയാല്‍ വന്‍ ജനകീയ പ്രക്ഷോഭം നേരിടേണ്ടിവരുമെന്ന് വി.എസ് മുന്നറിയിപ്പ് നല്കി. ലാഭമോഹികള്‍ കോവളം കൊട്ടാരം നോട്ടമിടുന്നുണ്ടെന്നും കച്ചവടക്കാരെ സഹായിക്കുന്ന നിലപാടാണ് മുഖ്യമന്ത്രി സ്വീകരിച്ചിരിക്കുന്നതെന്നും വി.എസ് പറഞ്ഞു. കോവളം കൊട്ടാരം സന്ദര്‍ശിച്ച ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയാരുന്നു അദ്ദേഹം.
കോവളം കൊട്ടാര വിഷയത്തില്‍ ആന്റണി സര്‍ക്കാര്‍ സ്വീകരിച്ച നിലപാടു തന്നെയാണ് ഉമ്മന്‍ചാണ്ടി സര്ക്കാരിനുമെങ്കില് എല്‍ഡിഎഫ് പ്രക്ഷോഭത്തിനിറങ്ങുമെന്നും വി.എസ് പ്രഖ്യാപിച്ചു. ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനാണ് എല്‍ഡിഎഫ് സര്‍ക്കാരിന്റെ തീരുമാനമാണെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവനയെന്നും വി.എസ് കുറ്റപ്പെടുത്തി. കോവളം കൊട്ടാരം പാട്ടത്തിന് നല്കാന് നീക്കം നടക്കുന്ന സാഹചര്യത്തിലാണ് സന്ദര്‍ശനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: