അഗര്‍ത്തല: രാഷ്ട്രപതി പ്രണബ് മുഖര്‍ജിയുടെ മകനും പശ്ചിമബംഗാള്‍ എംഎല്‍എയുമായ അഭിജിത്ത് മുഖര്‍ജിക്ക് നേരെ ആക്രമണം. അഗര്‍ത്തലക്കടുത്തുള്ള കാലി ബസാറില്‍ ത്രിപുരയുടെ ആദ്യമുഖ്യമന്ത്രി സച്ചിന്ദ്ര ലാല്‍ സിന്‍ഹയുടെ പേരിലുള്ള ലൈബ്രറിയുടെ ഉദ്ഘാടനത്തിനായി പോകുന്ന വഴിക്കാണ് അഭിജിത്തിന് നേരെ ആക്രമണമുണ്ടായതെന്ന് ത്രിപുര പ്രദേശ് കോണ്‍ഗ്രസ് കമ്മറ്റി ജനറല്‍ സെക്രട്ടറി സുബല്‍ ഭൗമിക് പറഞ്ഞു. വഴിമധ്യേ ഒരു വിഭാഗം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കാര്‍ തടഞ്ഞ് നിര്‍ത്തി സമീപത്തുള്ള കോണ്‍ഗ്രസ് ഓഫീസ് സന്ദര്‍ശിക്കാന്‍ അഭിജിത്തിനെ ക്ഷണിക്കുകയായിരുന്നു. കാറില്‍ നിന്നിറങ്ങിയ അഭിജിത്തിനെ പ്രവര്‍ത്തകര്‍ വലിച്ചിഴയ്ക്കുകയും ഓഫീസിലെത്തിച്ച് ശാരീരികമായി ഉപദ്രവിക്കുകയും ചെയ്തെന്ന് സുബല്‍ ഭൗമിക് പറഞ്ഞു. ത്രിപുര കോണ്‍ഗ്രസ് പ്രസിഡന്റിന്റെ അനുവാദമില്ലാതെ സംസ്ഥാനത്തെത്തിയതിനെ ചോദ്യം ചെയ്തായിരുന്നു മര്‍ദ്ദനമെന്നും അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറിയായ ബാലൈ ഗോസാമിയുടെ നേതൃത്വത്തിലുള്ള സംഘമാണ് അഭിജിത്തിനെ മര്‍ദ്ദിച്ചതെന്നും ഭൗമിക് പറഞ്ഞു
പ്രതികരിക്കാൻ ഇവിടെ എഴുതുക: