കൊച്ചി: വികസനത്തിന്റെ പേരില്‍ അന്ധമായ അനുകരണവും നശീകരണവും നടത്തുന്ന ഭരണകര്‍ത്താക്കളും പരിഷ്ക്കാരത്തിന്റെ പുറകേ പായുന്ന ജനങ്ങളും അന്താരാഷ്ട്ര തലത്തില്‍ ഭാരതത്തെ വിഘടിപ്പിക്കുന്നതിനുള്ള ഗൂഢാലോചനയ്ക്ക് പിന്തുണ നല്‍കുകയാണെന്ന് സീതാറാം കേത്ലായ മുന്നറിയിപ്പ് നല്കി. പാക്കിസ്ഥാനും ബംഗ്ലാദേശം ഭീകരതയാല്‍ വീര്‍പ്പുമുട്ടു. അവര്‍ ഭാരതത്തില്‍ വീണ്ടും ചേരാന്‍ ആഗ്രഹിക്കുകയാണ്. അഖണ്ഡഭാരതം എന്നത് ഒരു വിദൂര സ്വപ്നമേയല്ല. പക്ഷേ നാം ഭാരതത്തെ അതിനനുസരിച്ച് ശക്തമാക്കണം. ഇതിന് ഗ്രാമീണ ഭാരതം ഉയിര്‍ത്തെഴുന്നേല്‍ക്കണം. ഗോഹത്യ ഇല്ലാതാകണം. ജൈവകൃഷി പുനരുജ്ജീവിക്കണം. നദികള്‍ മാലിന്യമുക്തമാകണം. ദേശഭക്തരുടെ എണ്ണം കൂടണം, അദ്ദേഹം ആഹ്വാനം ചെയ്തു.
വിശ്വമംഗള ഗോഗ്രാമയാത്ര സംയോജകനായ സീതാറാം കേത്ലായ കൊച്ചി-ചേരാനല്ലൂര്‍ ഗ്രാമപഞ്ചായത്തിലെ തന്റെ പദയാത്രയിലാണ് ഈ മുന്നറിയിപ്പ് നല്‍കിയത്. മൂന്ന് ദിവസമായി കൊച്ചി നഗരപ്രാന്തത്തില്‍ നടത്തുന്ന പദയാത്രയുടെ ഭാഗമായാണ് അദ്ദേഹം ചേരാനല്ലൂര്‍ വിഷ്ണുപുരത്ത് സത്സംഗം നടത്തിയത്.
ഇന്നലെ രാവിലെ എരൂര്‍ മുതുകുളങ്ങര ക്ഷേത്രത്തിലെ ഗോപൂജയോടെ തുടങ്ങിയ യാത്ര ആലിന്‍ചുവട് വെടിമഠം ദേവീ ക്ഷേത്രം, പാടിവട്ടം പൊക്കാളം ശിവക്ഷേത്രം, ശ്രീരാമദാസമിഷന്‍ മയിലാളം ശിവക്ഷേത്രം, ചേരാനല്ലൂര്‍ വിഷ്ണുപുരം ഭദ്രാദേവീ ക്ഷേത്രം എന്നിവിടങ്ങളിലെ സ്വീകരണം ഏറ്റുവാങ്ങിയ അദ്ദേഹം ജോലിക്കിടെ ഷോക്കേറ്റ് വീണ് അവശനിലയില്‍ കഴിയുന്ന ഇലക്ട്രിസിറ്റി ബോര്‍ഡ് ജീവനക്കാരന് തുണ്ടിപ്പറമ്പില്‍ ടി.ഡി.വിജയനെ കണ്ട് സാന്ത്വനം നല്കി.
വിവിധ സ്ഥലങ്ങളിലെ സ്വീകരണങ്ങളില്‍ ജയചന്ദ്രന്, വെണ്ണല സജീവന്, ആര്‍എസ്എസ് തൃക്കാക്കര നഗര്‍ സഹകാര്യവാഹ് അരുണ്‍, വി.ദിനേശന്, ഗോപകുമാര്‍, ആര്‍എസ്എസ് തൃക്കാക്കര നഗര്‍ കാര്യവാഹ് ലഞ്ജീവന്, രമേശന്, ഡി.വി.കുറുപ്പ്, ശ്രീധരന് മാസ്റ്റര്‍, രാജേഷ്, ഗോപകുമാര്‍, ഷാലി വിനയന്, ടി.ഡി.മാധവന്, ടി.എന്‍.ഭാസ്ക്കരന്‍, ടി.ജി.വേണു എന്നിവര്‍ പങ്കെടുത്തു. കുഡുംബി സേവാസംഘം സംസ്ഥാന പ്രസിഡന്റ് കെ.വി.ഭാസ്ക്കരന്‍, സംസ്ഥാന സെക്രട്ടറി (മീഡിയാസെല്) ഐ.കെ.നാരായണന്, വെളിഞ്ഞില്‍ ഔഷധശാലയിലെ ഡോ. വിഷ്ണുനാരായണന്‍ നമ്പൂതിരി, പൗര്‍ണമി നിവാസില്‍ രാജന്, ഷീല രാജന് എന്നിവരെ സന്ദര്‍ശിച്ചു. ആര്‍എസ്എസ് ക്ഷേത്രീയകാര്യകാരി സദസ്യന്‍ എ.ആര്.മോഹനന്, വ്യവസ്ഥാ പ്രമുഖ് എസ്.രാംമോഹന്‍, ജില്ലാ കാര്യവാഹ് എം.ആര്.കൃഷ്ണകുമാര്‍, ജില്ലാ ബൗദ്ധിക് പ്രമുഖ് രാജീവ് നാരായണന്, ജില്ലാ ശാരീരിക് പ്രമുഖ് എം.എല്‍.ശെല്വന്, നഗര്‍ കാര്യവാഹ് രാകേഷ്, ശാരീരിക് പ്രമുഖ് അരുണ്‍ എന്നിവര്‍ യാത്രയെ അനുഗമിച്ചു. ഭാരത പരിക്രമയാത്ര ഇന്ന് പറവൂര്‍ മേഖലയിലൂടെ ആലുവയിലേക്ക് കടക്കും. കേരളത്തില്‍ യാത്ര നവംബര്‍ അഞ്ച് വരെ തുടരും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: