മധുര: ശിവകാശി മുതലപ്പെട്ടിയിലുണ്ടണ്ടായ പടക്കനിര്‍മ്മാണശാലയിലെ സ്ഫോടനവുമായി ബന്ധപ്പെട്ട് ഒന്നാം പ്രതി മുരുകേശനെ പോലീസ് അറസ്റ്റു ചെയ്തു. പടക്കനിര്‍മ്മാണശാലയുടെ ലൈസന്‍സ് ഉടമയാണ് മുരുകേശന്. മധുരയില്‍ നിന്നാണ് ഇയാളെ പിടികൂടിയത്. ഇതോടെ കേസില്‍ പിടിയിലായവരുടെ എണ്ണം 13 ആയി.കഴിഞ്ഞദിവസം പോലീസ് കസ്റ്റഡിയിലെടുത്ത മുരുകേശനെ വിട്ടയച്ചതു വിവാദമായിരുന്നു. ഇതിനു പിന്നാലെ തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയുമായി ഇയാള്‍ക്ക് അടുത്ത ബന്ധമുണ്ടെന്ന് അഭ്യൂഹങ്ങള്‍ ഉയര്‍ന്നിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: