പാലക്കാട്: വാഹനപരിശോധനക്കിടെ കോതച്ചിറക്കടുത്ത് 2900 കിലോ ഗ്രാം അമോണിയം നെട്രേറ്റ് പിടികൂടി. സേലം സ്വദേശി ശെല്‍വനെ(25) അറസ്റ്റ് ചെയ്തു. ലോറിയിലുണ്ടായിരുന്ന രണ്ട് പേരില്‍ ഒരാള്‍ രക്ഷപ്പെട്ടു. 58 ചാക്കുകളിലായി സൂക്ഷിച്ചിരുന്ന അമോണിയം നൈട്രേറ്റ് നാഷണല്‍ പെര്‍മിറ്റ് ലോറിയിലാണ് കടത്താന്‍ ശ്രമിച്ചത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് വിതരണം ചെയ്യുന്നതിനാണ് കൊണ്ട് വന്നത്. പട്ടാമ്പി സി ഐ ദേവസ്യ, ഗ്രേഡ് സബ് ഇന്‍സ്പെക്ടര്‍ രാധാകൃഷ്ണന്, ചാലിശേരി ഗ്രേഡ് സബ് ഇന്‍സ്പെക്ടര്‍ രാധാകൃഷ്ണന്, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ ത്വാഹിര്‍, സിവില്‍ പോലീസ് ഓഫീസര്‍മാരായ രാമകൃഷ്ണന്, ബിനീഷ് എന്നിവര്‍ സംഘത്തിലുണ്ടായിരുന്നു. കഴിഞ്ഞ ദിവസം ആലത്തൂരിനടുത്ത് വീട്ട് മുറ്റത്ത് സൂക്ഷിച്ചിരുന്ന 700 കി ഗ്രാമും മണ്ണുത്തിയില്‍ കാറില്‍ കടത്താന്‍ ശ്രമിച്ച 550 ഗ്രാമും പിടികൂടിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: