ഇംഫാല്‍: മണിപ്പൂര്‍ തലസ്ഥാനമായ ഇംഫാലിലുണ്ടായ സ്ഫോടനത്തില്‍ ഏഴ് അസം റൈഫിള്‍സ് ജവാന്മാര്ക്ക് പരിക്കേറ്റു. സ്ഥലത്ത് സൈനികര്‍ പരിശോധന നടത്തുന്നതിനിടെയാണ് സ്ഫോനം. ഞായറാഴ്ച രാവിലെ വ്യായാമത്തില്‍ ഏര്‍പ്പെട്ടിരുന്ന സൈനികര്‍ക്കാണ് പരിക്കേറ്റത്. നിശ്ചിത ദൂരത്തു നിന്നും നിയന്ത്രിക്കാവുന്ന സ്ഫോടക വസ്തുവാണ് സ്ഫോടനത്തിന് ഉപയോഗിച്ചതെന്ന് പ്രാഥമിക അന്വേഷണത്തിന് ശേഷം പോലീസ് പറഞ്ഞു. റോഡിന്റെ വശത്തുള്ള ഡിവൈഡറിലാണ് ബോംബ് ഒളിപ്പിച്ചിരുന്നത്. സ്ഫോടനത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ആക്രമണത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: