പുനലൂര്‍: ശ്രീകൃഷ്ണജയന്തി ശോഭായാത്രയ്ക്കുനേരെ പുനലൂരില്‍ എന്‍ഡിഎഫ് അക്രമം. ഇടമനില് നടന്ന ശോഭായാത്രയില്‍ കടന്നുകയറി എന്‍ഡിഎഫ് പ്രവര്‍ത്തകനായ ഷാന്‍ നടത്തിയ ആക്രമണത്തില്‍ ആഘോഷ സമിതി പ്രസിഡന്റ് രാധാകൃഷ്ണന്, ബിജെപി പഞ്ചായത്ത് കമ്മറ്റി പ്രസിഡന്റ് സുധീര്‍ എന്നിവര്‍ക്ക് പരിക്കേറ്റു. ഇരുവരെയും താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സ്ത്രീകള്‍ക്കുനേരെയും അതിക്രമമുണ്ടായി.
കാരിയറയില് സ്ഥാപിച്ചിരുന്ന ശോഭായാത്രാ സംബന്ധിയായ ബോര്‍ഡുകളും തോരണങ്ങളും പരസ്യമായി നശിപ്പിക്കുകയും ചെയ്തു. സംഭവത്തില്‍ പ്രതിഷേധിച്ച് ഇന്ന് ഇടമനില് വൈകിട്ട് 5ന് പ്രതിഷേധപ്രകടനവും പൊതുയോഗവും നടക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: