ന്യൂദല്‍ഹി: സ്വര്‍ണവില വീണ്ടും ഉയരങ്ങള്‍ താണ്ടുമെന്ന സൂചന നല്കി തലസ്ഥാനനഗരിയില്‍ ഇന്നലെ പത്ത് ഗ്രാമിന് 540 രൂപ വര്‍ധിച്ച് 32,450 രൂപയെന്ന സര്‍വകാല റെക്കോര്‍ഡിലെത്തി. കൊല്‍ക്കത്തയില്‍ പത്ത് ഗ്രാമിന് 620 രൂപ വര്‍ധിച്ച് 32,425 രൂപയായി. ചെന്നൈയില്‍ 710 രൂപ വര്‍ധിച്ച് 32,325 രൂപയും മുംബൈയില്‍ 605 രൂപ ഉയര്‍ന്ന് 31,955 രൂപയുമാണ് ഇപ്പോഴത്തെ വില. പുതിയ നിരക്കനുസരിച്ച് 23,440 രൂപയാണ് പവന് വില.
ആഗോള വിപണിയിലെ വില വര്‍ധനവാണ് ആഭ്യന്തരവിപണിയിലും പ്രതിഫലിക്കുന്നതെന്ന് എസ്എംസി കോംട്രേഡ് ചെയര്‍മാനും എംഡിയുമായ ഡി.കെ.അഗര്‍വാള്‍ പറഞ്ഞു. അമേരിക്കയില്‍ സാമ്പത്തിക പ്രതിസന്ധി തുടരുന്നതും യൂറോപ്യന്‍ ബാങ്കിംഗ് മേഖലയിലെ ബുദ്ധിമുട്ടുകളുമാണ് സ്വര്‍ണവില വര്‍ധനവിന് പ്രധാന കാരണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. നടക്കാനിരിക്കുന്ന യോഗത്തില്‍ യുഎസ് ഫെഡറല്‍ റിസര്‍വ് സാമ്പത്തിക പ്രതിസന്ധി നേരിടാന്‍ പ്രത്യേക പാക്കേജുകള്‍ അനുവദിക്കുമെന്നും തുടര്‍ന്നുണ്ടാകുന്ന പുരോഗതികള്‍ സ്വര്‍ണത്തിന്റെയും വെള്ളിയുടെയും വില കുറയ്ക്കാന്‍ കാരണമായേക്കുമെന്നും അദ്ദേഹം സൂചിപ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: