തിരുവനന്തപുരം: കേരളത്തിന്റെ ചരിത്രത്തിലാദ്യമായി ഈ ഓണക്കാലത്ത് 15-ഓളം നാടന്‍ പച്ചക്കറികള്‍ സംഭരിച്ച് വിപണനം നടത്താന്‍ ഹോര്‍ട്ടികോര്‍പ്പിന് സാധിച്ചു. 5800 മെട്രിക് ടണ്‍ പച്ചക്കറികളാണ് ഈ കാലയളവില്‍ ഹോര്‍ട്ടികോര്‍പ്പ് വിപണനം നടത്തിയിട്ടുള്ളത്. ഇതില്‍ 3480.35 മെട്രിക് ടണ്‍ പച്ചക്കറികള്‍ കേരളത്തിലെ കര്‍ഷകരില്‍ നിന്നും ഹോര്‍ട്ടികോര്‍പ്പ് നേരിട്ട് സംഭരിച്ചതാണ്. ഈ കാലയളവിലെ വിറ്റുവരവ് 15.42 കോടി രൂപയാണ്.
പച്ചക്കറികളുടെ വില ക്രമാതീതമായ കൂടിയ അവസരത്തില്‍ മുഖ്യമന്ത്രി വിളിച്ചുചേര്‍ത്ത അടിയന്തര യോഗ തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ കേരളത്തിലുടനീളം ഹോര്‍ട്ടികോര്‍പ്പ് പച്ചക്കറി വിപണിയില്‍ ശക്തമായ ഇടപെടല്‍ നടത്തി. ഇതിന്റെ ഭാഗമായി പൊതുവിപണി വിലയേക്കാള്‍ 30ശതമാനം വരെ വില കുറച്ചാണ് വില്‍പ്പന നടത്തിയത്. കോര്‍പ്പറേഷന്റെ സ്വന്തമായുള്ള വിപണന ശൃംഖലയ്ക്ക് പുറമെ സപ്ലൈകോയുമായി സഹകരിച്ച് 76 സ്റ്റാളുകള്‍ തുറക്കുകയും 19 സ്ഥലത്ത് റംസാന്-ഓണം ഫെയറുകള്‍ സംഘടിപ്പിക്കുകയും ചെയ്തു. ഇതിനു പുറമെ 16 മൊബെയില്‍ പച്ചക്കറി യൂണിറ്റുകളാണ് ഈ കാലയളവില്‍ ആരംഭിച്ചത്. ഈ ഓണക്കാലത്ത് ആലപ്പുഴയിലും പ്രവര്‍ത്തനം ആരംഭിച്ചതുവഴി ഒന്‍പത് ജില്ലകളില്‍ ഇന്ന് ഹോര്‍ട്ടികോര്‍പ്പ് പ്രവര്‍ത്തിച്ച് വരുന്നു. നിലവില്‍ 16 മൊബെയില്‍ യൂണിറ്റുകള്‍ക്ക് പുറമെ 128 വില്പന കേന്ദ്രങ്ങളാണ് ഹോര്ട്ടികോര്പ്പിനുള്ളത്. വില്പന ശൃംഖലയുടെ വ്യാപ്തി കൂട്ടുന്നതിനായി 500 പുതിയ കേന്ദ്രങ്ങള്‍ അടിയന്തരമായി തുടങ്ങുന്നതിനുള്ള പ്രാരംഭ നടപടികള്‍ സ്വീകരിച്ച് കഴിഞ്ഞു.സംസ്ഥാനത്തെ എല്ലാ നിയോജകമണ്ഡലങ്ങളിലും ഫ്രാഞ്ചൈസി അടിസ്ഥാനത്തില്‍ മൊബെയില്‍ പച്ചക്കറി യൂണിറ്റുകള്‍ ഹോര്‍ട്ടികോര്‍പ്പ് തുടങ്ങും. മരച്ചീനി സംസ്കരണ കേന്ദ്രങ്ങള്‍ തുടങ്ങുവാന്‍ ഹോര്‍ട്ടികോര്‍പ്പ് തീരുമാനിച്ചു. സ്റ്റാര്‍ച്ച്, ഗ്ലൂക്കോസ്, കാലിത്തീറ്റ എന്നിവ ഉണ്ടാക്കുന്നതിന് ഈ വര്‍ഷം തന്നെ പദ്ധതി തയാറാക്കും.
മൂന്നാറിലും പാലക്കാട്ടും 15 വര്‍ഷമായി പ്രവര്‍ത്തനരഹിതമായി കിടക്കുന്ന പച്ചക്കറി ശീതീകരണശാലകള്‍ പ്രവര്‍ത്തനസജ്ജമാക്കും. കേരളത്തിലെ ജനങ്ങള്‍ക്ക് ഹോര്‍ട്ടികോര്‍പ്പ് നല്കുന്ന സേവനം അന്യസംസ്ഥാന മലയാളികള്‍ക്കും കൂടി ലഭ്യമാക്കുന്നതിന്റെ ഭാഗമായി ഡല്‍ഹിയില്‍ ഹോര്‍ട്ടികോര്‍പ്പിന്റെ സസ്യ സൂപ്പര്‍മാര്‍ക്കറ്റ് ഉടന്‍ ആരംഭിക്കും. പ്രതിദിനം നാല് മെട്രിക് ടണ്‍ ഉത്പന്നങ്ങള്‍ ട്രെയിന്‍ മാര്‍ഗ്ഗം ദല്ഹിയിലെത്തിക്കുന്നതിനുള്ള സൗകര്യം റയില്‍വേ നല്കികഴിഞ്ഞു.
ഈ വര്‍ഷം ഇടുക്കി ജില്ലയിലെ വട്ടവട, കാന്തല്ലൂര്‍ പഞ്ചായത്തുകളില്‍ വ്യാപകമായി കൃഷി ചെയ്ത്വരുന്ന പച്ചക്കറികള്‍ ഹോര്‍ട്ടികോര്‍പ്പ് സംഭരിച്ചതുവഴി കര്‍ഷകരില്‍ ആത്മവിശ്വാസം ഉണ്ടാക്കുവാന്‍ സാധിച്ചിട്ടുണ്ട്.കേരളത്തിനാവശ്യമായ മുഴുവന്‍ ശീതകാല പച്ചക്കറികളും കേരളത്തില്‍ തന്നെ ഉത്പാദിപ്പിക്കാന്‍ സാധിക്കുമെന്ന് തിരിച്ചറിഞ്ഞുകൊണ്ട് ഇതിനാവശ്യമായ അടിസ്ഥാന സൗകര്യങ്ങള്‍ ഉണ്ടാക്കുന്നതിന് കൃഷി വകുപ്പ് മന്ത്രി കെ.പി.മോഹനന് മുന്‍കൈ എടുത്ത് പദ്ധതികള്‍ക്ക് രൂപം നല്‍കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: