ന്യൂദല്‍ഹി: പ്രധാനമന്ത്രി മന്മോഹന് സിംഗിനെതിരെ എഴുതിയ ലേഖനത്തില്‍ ഉറച്ച് നില്ക്കുന്നതായി വാഷിങ്ടണ്‍ പോസ്റ്റ് ലേഖകന്‍ സൈമണ്‍ ഡെനിയര്‍ വ്യക്തമാക്കി. പ്രധാനമന്ത്രിയുടെ ഓഫീസ് അയച്ച കത്തിന് ബ്ലോഗിലൂടെ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
2011 ല്‍ സഞ്ജയ് ബാരു, രാമചന്ദ്ര ഗുഹ എന്നിവര്‍ പ്രധാനമന്ത്രിക്കെതിരെ എഴുതിയ ലേഖനങ്ങളും അദ്ദേഹം ഉയര്‍ത്തിക്കാണിച്ചു. ഇക്കാരണത്താല്‍ മാപ്പ് പറയാന്‍ തയ്യാറല്ലെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു. അതേസമയം, പ്രധാനമന്ത്രിയുടെ രാഷ്ട്രീയ ഉപദേഷ്ടാവായിരുന്ന സഞ്ജയ് ബാരുവിനേയും രാഷ്ട്രീയ നിരീക്ഷകന് രാമചന്ദ്ര ഗുഹയേയും ഉദ്ധരിച്ച് ലേഖനത്തില്‍ വന്ന കാര്യങ്ങള്‍ ഇന്ത്യന്‍ മാസികയില്‍ പ്രസിദ്ധീകരിച്ചതാണെന്നും ഡെനിയര്‍ സമ്മതിച്ചു. ഇക്കാര്യത്തില്‍ വാഷിങ്ങ്ടണ്‍ പോസ്റ്റ് തിരുത്തലും പ്രസിദ്ധീകരിച്ചിട്ടുണ്ട്.
ലേഖനം എഴുതിയ ഡെനിയറുടെ നടപടി അധാര്‍മികവും പ്രൊഫഷണലിസത്തിന് നിരക്കാത്തതാണെന്നും പിഎംഒ കഴിഞ്ഞദിവസം അറിയിച്ചിരുന്നു. ദിനപത്രത്തിലെ വിമര്‍ശനമം ഏകപക്ഷീയമായിപ്പോയെന്നും വാഷിങ്ങ്ടണ്‍ പോസ്റ്റിനയച്ച് കത്തില്‍ പറഞ്ഞിരുന്നു. ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന കാര്യങ്ങള്‍ ശരിയല്ല. പ്രധാനമന്ത്രി അഭിമുഖം നല്‍കുന്നില്ലെന്ന ആരോപണം ശരിയല്ലെന്നും പിഎംഒ വ്യക്തമാക്കിയിരുന്നു. തങ്ങളുടെ ഭാഗം കേള്‍ക്കാന്‍ സൈമണ്‍ ഒരിക്കലും സമീപിച്ചില്ലെന്നും ഒരു വശത്തേക്കുറിച്ച് മാത്രമാണ് ലേഖനത്തില്‍ പ്രതിപാദിച്ചിരിക്കുന്നതെന്നും പ്രധാനമന്ത്രിയുടെ വാര്‍ത്താവിനിമയ ഉപദേഷ്ടാവ് പങ്കജ് പൗച്ചരി വാഷിങ്ങ്ടണ്‍ പോസ്റ്റിന് അറിയിച്ചിരുന്നു. എന്നാല്‍ പ്രതികരണത്തിനായി പിഎംഒ യെ സമീപിച്ചിരുന്നുവെങ്കിലും അഭിമുഖത്തിന് അനുമതി നിഷേധിച്ചതുകൊണ്ടാണ് പ്രതികരണം ഉള്‍പ്പെടുത്താതെ ലേഖനം പ്രസിദ്ധീകരിച്ചതെന്നും വാഷിങ്ങ്ടണ്‍ പോസ്റ്റ് വ്യക്തമാക്കിയിരുന്നു.
വാഷിങ്ങ്ടണ്‍ പോസ്റ്റ് ബുധനാഴ്ച്ച പ്രസിദ്ധീകരിച്ച ഇന്ത്യയുടെ നിശബ്ദനായ പ്രധാനമന്ത്രി ദുരന്ത കഥാപാത്രമാകുന്നു എന്ന ലേഖനമാണ് വിവാദമായത്. സത്യസന്ധന്, ബുദ്ധിമാന് തുടങ്ങിയ മന്മോഹന് സിംഗിന്റെ പരിവേഷങ്ങള്‍ മാറി. ഇപ്പോള്‍ അഴിമതിയില്‍ കുളിച്ച് നില്ക്കുന്ന സര്‍ക്കാരിന് നേതൃത്വം നല്കുന്ന ഒരു ഉദ്യോഗസ്ഥന് മാത്രമാണ് മന്മോഹന് സിംഗ് എന്നായിരുന്നു ലേഖനത്തില്‍ വിമര്‍ശിച്ചിരുന്നത്. ലേഖനത്തിനെതിരെ പ്രധാനമന്ത്രിയുടെ ഓഫീസും, കോണ്‍ഗ്രസ് പാര്‍ട്ടിയും കനത്ത അതൃപ്തി രേഖപ്പെടുത്തിയിരുന്നു. ഇതിന് മുമ്പും മന്‍മോഹനെതിരെ ലേഖനങ്ങള്‍ വന്നിട്ടുണ്ടെങ്കിലും അതൊന്നും ഇത്രകണ്ട് വിവാദമായിട്ടില്ല. ലോകം മുഴുവന്‍ മന്മോഹന് സിംഗിന്റെയും അദ്ദേഹത്തിന്റെ സര്‍ക്കാരിന്റെയും അഴിമതിയെക്കുറിച്ചാണ് ചര്‍ച്ചചെയ്യുന്നതിനുള്ള തെളിവാണ് ഇതിലൂടെ പുറത്ത് വന്നുകൊണ്ടിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: