കൊച്ചി: വീണ്ടും ലൗ ജിഹാദിനെതിരെ സര്‍ക്കാരിന് ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനം. പ്രണയം നടിച്ച് മതംമാറ്റിയെന്ന കേസില്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച രണ്ട് ഹേബിയസ് കോര്‍പ്പസ് പരിഗണിക്കവെയാണ് കോടതിയുടെ വിമര്‍ശനം.
ഇസ്ലാമിക തീവ്രവാദ സംഘടനകളായ എന്‍ഡിഎഫ്, പോപ്പുലര്‍ ഫ്രണ്ട്, ‘സിമി’ എന്നിവയുടെ നേതൃത്വത്തില്‍ ഇ.എ. അഫ്സല് എന്ന യുവാവ് തന്റെ മകള്‍ ഹരിപ്രിയയെ പ്രണയത്തിലാക്കുകയും വിവാഹത്തിനും മതപരിവര്‍ത്തനത്തിനും പ്രേരിപ്പിക്കുകയും ചെയ്തുവെന്നാരോപിച്ച് പിതാവ് കുമാരപുരം ക്ഷേത്രം മേല്‍ശാന്തി സി.വി. നാരായണന് നമ്പൂതിരി ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചിരുന്നു. എസ്എന്‍ജിസിഇ കടയാപറമ്പ് എഞ്ചിനീയറിംഗ് കോളേജ് വിദ്യാര്‍ത്ഥിനിയായ ഹരിപ്രിയയെ ഭീഷണിപ്പെടുത്തിയാണ് വിവാഹത്തിന് പ്രേരിപ്പിച്ചതെന്നു ഹര്‍ജിയില്‍ ആരോപിക്കുന്നു. ഹരിപ്രിയയെ കുന്നത്തുനാട് എസ്ഐയാണ് ഹൈക്കോടതിയില്‍ ഹാജരാക്കിയത്.
പെരുമ്പാവൂര്‍ സ്വദേശിയായ ഷാനവാസ് മകള്‍ ബിബിതയെ പ്രണയം നടിച്ച് തട്ടിക്കൊണ്ടുപോയെന്ന് ആരോപിച്ച് പിതാവ് ടി.കെ. സന്തോഷ് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ കോതമംഗലം നഴ്സിംഗ് കോളേജ് വിദ്യാര്‍ത്ഥിനിയായ ബിബിതയെ ലീഗ് മന്ത്രിമാരുടെ സമ്മര്‍ദ്ദത്തെത്തുടര്‍ന്നാണ് പോലീസ് കോടതിയില്‍ ഹാജരാക്കാത്തതെന്ന് അഭിഭാഷകന് സി.കെ. മോഹനന് ആരോപിച്ചു. ഈ സ്ഥിതി ഇനിയും തുടര്‍ന്നാല്‍ കേരളത്തില്‍ എല്ലാ ഹൈന്ദവ, ക്രിസ്ത്യന്‍ പെണ്‍കുട്ടികളും മതംമാറ്റപ്പെടുമെന്നും അദ്ദേഹം വാദിച്ചു. കുട്ടിയെ കോടതിയില്‍ ഹാജരാക്കാത്ത കുറുപ്പംപടി പോലീസിനെ കോടതി രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചു.
നിയമകാര്യ ലേഖകന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: