ബെയിജിങ്: തെക്ക് പടിഞ്ഞാറന്‍ ചൈനയിലുണ്ടായ ശക്തമായ ഭൂചലനത്തില്‍ 43 പേര് കൊല്ലപ്പെട്ടു. നിരവധിപ്പേര്‍ക്ക് പരിക്കേറ്റു. റിക്ടര്‍ സ്കെയിലില്‍ 5.7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തില്‍ ഇരുപതിനായിരത്തിലധികം വീടുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചു.
തെക്ക് പടിഞ്ഞാറന്‍ ചൈനയിലെ യുനാന്‍, ഗുയുഷോ എന്നീ പ്രവിശ്യകളില്‍ ഇന്നലെ രാവിലെ 11.20നാണ് ഭൂചലനമുണ്ടായത്. പതിനഞ്ച് കിലോമീറ്റര്‍ അകലെയുള്ള യിലിയാങ്ങ് ജില്ലയാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രമെന്ന് അധികൃതര്‍ അറിയിച്ചു.
മരിച്ചവരെല്ലാവരും യിലിയാങ്ങ് ജില്ലക്കാരാണ്. ഭൂചലനത്തിന് ശേഷം പതിനാറോളം തുടര്‍ ഭൂചലനങ്ങളും ഉണ്ടായതായി അധികൃതര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: