വാഷിങ്ങ്ടണ്‍: ഭീകരവാദസംഘടനയായ ഹഖാനി ശൃംഖലയെ കരിംപട്ടികയില്‍ ഉള്‍പ്പെടുത്താന്‍ ഒബാമ ഭരണകൂടം തീരുമാനിച്ചു. ന്യൂയോര്‍ക്ക് ടൈംസ് പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. ന്യൂയോര്‍ക്ക് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇന്‍സ്റ്റിട്യൂട്ട് ഫോര്‍ ദ സ്റ്റഡി ഓഫ് വാര് പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ് ഹഖാനി ശൃംഖല അടുത്തിടെ നടത്തിയ ആക്രമങ്ങളെ പറ്റിയും ഭീകരവാദ പ്രവര്‍ത്തനങ്ങളെയും പറ്റി പ്രതിപാദിച്ചിരിക്കുന്നത്.
കഴിഞ്ഞ 30 വര്‍ഷമായി ഹഖാനി ശൃംഖലയുടെ പലസ്ഥലങ്ങളിലേക്കും വ്യാപിച്ചതായും റിപ്പോര്‍ട്ടില്‍ സൂചിപ്പിച്ചിരിക്കുന്നു. കാബൂളിലെ യുഎസ് എംബസിക്ക് നേരെയും അമേരിക്കന്‍ സൈനികരെ ലക്ഷ്യമിട്ട് അടുത്തിടെ നടത്തിയ അക്രമണങ്ങള്‍ കണക്കിലെടുത്താണ് ഭീകരവാദസംഘടനയായ ഹഖാനിയെ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്താന്‍ തീരുമാനമെടുത്തത്. അടുത്തിടെ ഹഖാനി ശൃംഖലയെ ഫോറിന് ടെറൊറിസ്റ്റ് ഓര്‍ഗനൈസേഷനിലും ഉള്‍പ്പെടുത്തിയിരുന്നു.
ഹഖാനി ശൃംഖലയെ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തുന്നതോടെ ഇവര്‍ക്ക് സഹായം നല്കുന്ന സംഘടനകളുടെ വസ്തുവകകള്‍ കണ്ടെത്താനും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. എന്നാല്‍ പാക് ഭീകരവാദസംഘടനയായ ഹഖാനി ശൃംഖലയെ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തിയാല്‍ അവരില്‍ നിന്നുള്ള അക്രമം വര്‍ദ്ധിക്കാന്‍ ഇടയുണ്ടെന്ന് വൈറ്റ് ഹൗസിലെ ചില ഉദ്യോഗസ്ഥര്‍ ആശങ്ക രേഖപ്പെടിത്തി. ഒരു പക്ഷേ പാക്കിസ്ഥാനോടും താലിബാനോടുമുള്ള അമേരിക്കയുടെ ബന്ധം വഷളാകാന്‍ സാധ്യതയുണ്ടെന്നും ചില ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: