തിരുവനന്തപുരം: ടി പി വധത്തില്‍ പോലീസിനെതിരെ കെ സുധാകരന്. ഗൂഢാലോചന അന്വേഷിക്കാന്‍ ആഭ്യന്തര മന്ത്രിയുടെ കരളുറപ്പുമാത്രം പോര. അന്വേഷണത്തില്‍ പോലീസ് തലപ്പത്ത് ഗുരുതര വീഴ്ച പറ്റി. സിപിഎമ്മിനോട് ആഭിമുഖ്യം പുലര്‍ത്തുന്നവര്‍ ഇപ്പോഴും അന്വേഷണസംഘത്തിലുണ്ടെന്നും സുധാകരന് ആരോപിച്ചു.
തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു സുധാകരന്. ടി.പി വധത്തെ കുറിച്ച് സി.ബി.ഐ അന്വേഷണം വേണമെന്ന വി.എസിന്റെ ആവശ്യം സര്‍ക്കാര്‍ അംഗീകരിക്കണം. സി.ബി.ഐയ്ക്കു മാത്രമെ കേസിലുള്‍പ്പെട്ട ഉന്നതന്മാരെ പുറത്തു കൊണ്ടു വരാന്‍ കഴിയുകയുള്ളൂ.
പുതിയ ഡിജിപി വന്നതിന് ശേഷമാണ് അന്വേഷണം വ്യാപിപ്പിച്ചത്. പ്രതികളെ കാണാന്‍ എംഎല്‍എമാര്‍ക്ക് കൂട്ടത്തോടെ അവസരം നല്‍കിയത് പോലീസിന് പറ്റിയ ഗുരുതര വീഴ്ചയാണെന്നും സുധാകരന് കുറ്റപ്പെടുത്തി. പ്രതികള്‍ എല്ലാം തുറന്നു പറയാനിരിക്കെ സി.പി.എം നേതാക്കള്‍ അവരെ സന്ദര്‍ശിച്ചു. പ്രതികള്‍ സത്യം പറയുമെന്ന കാര്യം പോലീസ് സി.പി.എം നേതാക്കളെ അറിയിക്കുകയായിരുന്നു.
അന്വേഷണത്തിന്റെ ആദ്യഘട്ടത്തില്‍ പോലീസ് കസ്റ്റഡിയിലെടുത്ത സിപിഎം പ്രവര്ത്തകന് ബാബുവിനെ പുറത്തുകൊണ്ടുവരാന്‍ എംവി. ജയരാജന് ജയിലിനു മുന്നില്‍ കുത്തയിരുപ്പ് സത്യാഗ്രഹം നടത്തി. കേസില്‍ സിപിഎം നേതാക്കളുടെ പങ്ക് ബാബു വെളിപ്പെടുത്തുമെന്ന് ഭയമായിരുന്നു ഇതിനു പിന്നിലെന്നും സുധാകരന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: