നാഗപട്ടണം: ഇന്ത്യന്‍ സമുദ്രാതിര്‍ത്തിയില്‍ മത്സ്യബന്ധനം നടത്തുന്നതിനിടെ ശ്രീലങ്കന്‍ നാവികസേന തമിഴ് മത്സ്യത്തൊഴിലാളികള്‍ക്കു നേരെ ആക്രമണം നടത്തി. കൊടികരായി തീരമേഖലയില്വച്ചാണ് ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളെ ലങ്കന്‍ നാവിക സേന ആക്രമിച്ചത്.
രണ്ടു ബോട്ടുകളിലായി മത്സ്യത്തൊഴിലാളികളെ വളഞ്ഞ നാവികസേനാംഗങ്ങള്‍ മീന്‍പിടുത്ത ബോട്ടിലേയ്ക്കു ചാടിയിറങ്ങി ഇവരെ തല്ലിച്ചതയ്ക്കുകയായിരുന്നു. ഇരുമ്പുദണ്ഡുകള്‍ ഉപയോഗിച്ചായിരുന്നു മര്‍ദനമെന്ന് മത്സ്യത്തൊഴിലാളികളുടെ പരാതിയില്‍ പറയുന്നു. ആക്രമണത്തില്‍ മത്സ്യത്തൊഴിലാളികളുടെ ഒരു ബോട്ടിനു കാര്യമായ കേടുപാടുകള്‍ സംഭവിച്ചു.
25 ബോട്ടുകളിലായി 120ഓളം മത്സ്യത്തൊഴിലാളികളാണ് ഈ മേഖലയില്‍ മീന്‍പിടുത്തം നടത്തിയിരുന്നത്. സംഭവത്തേത്തുടര്‍ന്ന് തമിഴ്നാടു തീരത്തേയ്ക്കു മടങ്ങിപ്പോന്ന മത്സ്യത്തൊഴിലാളികള്‍ ഫിഷറീസ് വകുപ്പിനു പരാതി നല്കി. ഈ മാസം ആദ്യം സമുദ്രാതിര്‍ത്തി ലംഘിച്ചുവെന്നാരോപിച്ച് 28 തമിഴ് മത്സ്യത്തൊഴിലാളികളെ നാഗപട്ടണത്തിനു സമീപത്തു നിന്നു ലങ്കന്‍ സേന പിടികൂടിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: