തിരുവനന്തപുരം: കോവളം കൊട്ടാരം സ്വകാര്യ ഗ്രൂപ്പിന് കൈമാറാന്‍ സര്‍ക്കാര്‍ നീക്കം. പ്രവാസി വ്യവസായി രവി പിള്ളയുടെ ആര് പി ഗ്രൂപ്പിന് നല്‍കാനാണ് നീക്കം നടക്കുന്നത്. ഓഗസ്റ്റ് 25ന് ചേര്‍ന്ന മന്ത്രിസഭായോഗമാണ് വിഷയം പരിഗണിച്ചത്. ടൂറിസം സെക്രട്ടറി ഇതു സംബന്ധിച്ച ഉത്തരവ് പുറത്തിറക്കി.
ആര്.പി ഗ്രൂപ്പിന്റെ അപേക്ഷ പരിഗണിച്ചാണ് തീരുമാനമെന്ന് ടൂറിസം സെക്രട്ടറിയുടെ ഉത്തരവില്‍ പറയുന്നു. പാട്ട വ്യവസ്ഥകളും മറ്റും സംബന്ധിച്ച കാര്യങ്ങള്‍ തീരുമാനിക്കാന്‍ റവന്യൂ വകുപ്പിനെ ചുമതലപ്പെടുത്തി. ഇതിന്റെ നടപടികള്‍ തുടരുകയാണ്. തിരുവിതാംകൂര്‍ രാജാവിന്റെ വേനല്‍കാല വസതിയായിരുന്നു കോവളം കൊട്ടാരം. പിന്നീട് ഐടിഡിസി ഏറ്റെടുത്തു.
ഐടിഡിസി ഇത് ഗള്‍ഫാര്‍ ഗ്രൂപ്പിനു കൈമാറുകയും ഇവര്‍ ഇത് ലീലാ ഗ്രൂപ്പിനു കൈമാറുകയും ചെയ്തു. ഇതിനെതിരേ ജനകീയ പ്രക്ഷോഭം ആരംഭിക്കുകയും സര്‍ക്കാര്‍ കൊട്ടാരം ഏറ്റെടുക്കുകയും ചെയ്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: