കൊച്ചി: നെടുമ്പാശേരി വിമാനത്താവളത്തില്‍ വന്‍ വിമാന ദുരന്തം ഒഴിവായി. ശ്രീലങ്കന്‍ എയര്‍ലൈന്‍സിന്റെ കൊച്ചി – കൊളംബോ വിമാനമാണ് തലനാരിഴയ്ക്ക് രക്ഷപ്പെട്ടത്. നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ നിന്ന് ഇന്നു രാവിലെ പത്തരയ്ക്ക് പുറപ്പെടാന്‍ പോകുന്നതിന് മുമ്പാണ് സംഭവം.
വിമാനം ബേയില്‍ നിന്ന് റണ്‍വേയിലെക്ക് കൊണ്ടു പോകവേ ബ്രേക്കിംഗ് അസംബ്ളിയുടെ ഒരു ഭാഗം താഴെ വീഴുകയായിരുന്നു. അഗ്നിശമന സേനയിലെ ഒരു ജീവനക്കാരന്റെ കാലില്‍ ഇത് തട്ടിയപ്പോഴാണ് ഇക്കാര്യം തിരിച്ചറിഞ്ഞത്. തുടര്‍ന്ന് എഞ്ചിനീയറിഗ് വിഭാഗത്തിന്റെ അറ്റകുറ്റപ്പണിക്ക് ശേഷം ഉച്ചക്ക് ഒരു മണിക്ക് വിമാനം കൊളംബോയിലേക്ക് തിരിച്ചു.
ഹൈഡ്രോളിക്ക് ബ്രേക്കിംഗ് സിസ്റ്റത്തിന്റെ ഓയില്‍ ചോര്‍ച്ച ഉണ്ടായതാണ് കാരണമെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ സ്ഥിരീകരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: