കൊല്‍ക്കത്ത: പശ്ചിമ ബംഗാളിലെ ബാങ്കുറ ജില്ലയില്‍ ബസ് പെട്ടെന്നുണ്ടായ പ്രളയത്തില്‍ ഒലിച്ചുപോയി. 100-ഓളം യാത്രക്കാര്‍ ബസിലുണ്ടായിരുന്നു. 12 യാത്രക്കാരെ രക്ഷപെടുത്തി. നിരവധി പേരെ കാണാതായിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.
കാണാതായവര്‍ക്ക് വേണ്ടി തെരച്ചില്‍ ആരംഭിച്ചിട്ടുണ്ട്. വെസ്റ്റ് മിഡ്നാപൂരിലെ ഝാര്‍ഗ്രാമില്‍ നിന്നു ബര്‍ദ്വാനിലെ ദുര്ഗപുറിലേക്ക് പോയ ബസാണ് അപകടത്തില്‍പെട്ടത്. ബസ് ഭൈരവ് ബകി നദിയുടെ പാലം കടക്കുന്നതിനിടെയാണ് കുത്തിയൊലിച്ചെത്തിയ വെള്ളം ബസിനെ മുന്നൂറ് അടി താഴ്ചയിലേക്ക് ഒഴുക്കികൊണ്ടുപോയത്.
കഴിഞ്ഞ രണ്ടു ദിവസമായി ബംഗാളിന്റെ മധ്യ, ദക്ഷിണ മേഖലകളില്‍ കനത്ത മഴ പെയ്യുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: