തിരുവനന്തപുരം: എമര്‍ജിംഗ് കേരളയില്‍ ഉള്‍പ്പെട്ട നാല് വിവാദ ടൂറിസം പദ്ധതികള്‍ പിന്‍വലിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. നെല്ലിയാമ്പതി, വാഗമണ്‍, ഇലവീഴാപ്പൂഞ്ചിറ, ധര്‍മ്മടം പദ്ധതികളാണ് ഉപേക്ഷിച്ചത്. ഇവയില്‍ നെല്ലിയാമ്പതി പദ്ധതിയുമായി ബന്ധപ്പെട്ടാണ് ഏറ്റവുമധികം വിവാദങ്ങള്‍ ഉയര്‍ന്നത്.
നെല്ലിയാമ്പതി മാഫിയയ്ക്ക് വിട്ടുനല്‍കാന്‍ സര്‍ക്കാര്‍ തലത്തില്‍ ഒത്താശ നടക്കുന്നതായും വിമര്‍ശനമുയര്‍ന്നിരുന്നു. വാഗമണ്ണിലെ ഗോള്‍ഫ് ക്ലബ് പരിസ്ഥിതി ദുര്‍ബ്ബല പ്രദേശങ്ങളിലെ കയ്യേറ്റങ്ങളെ ന്യായീകരിക്കുന്നതായിരിക്കുമെന്ന കണ്ടെത്തലാണ് പദ്ധതി ഉപേക്ഷിക്കാന്‍ കാരണം.
ചീമേനി പദ്ധതിക്കായുള്ള ഭൂമിയുടെ അളവും സര്‍ക്കാര്‍ കുറച്ചു. 1621 ഏക്കറില്‍ നിന്നും 200 ഏക്കറായാണ് കുറച്ചത്. തിരുവനന്തപുരത്തെ ചന്ദ്രശേഖരന് നായര്‍ സ്റ്റേഡിയം 15 വര്‍ഷത്തേക്ക് പാട്ടത്തിന് നല്‍കാനുള്ള പദ്ധതിയും ഒഴിവാക്കി. എമേര്‍ജിംഗ് കേരളയുടെ വെബ്സൈറ്റില്‍ നിന്നും വിവാദ പദ്ധതികള്‍ സര്‍ക്കാര്‍ പിന്‍വലിച്ചിട്ടുണ്ട്. ഈ മാസം 12-നാണ് എമേര്‍ജിംഗ് കേരള പദ്ധതി ആരംഭിക്കുന്നത്.
എമര്‍ജിംഗ് കേരളയിലെ പദ്ധതികള്‍ പുന:പരിശോധിച്ച് അനുയോജ്യമല്ലാത്തവ തള്ളുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞിരുന്നു. ഇതിനായി ചീഫ്സെക്രട്ടറിയെ ചുമതലപ്പെടുത്തി. എല്ലാം പദ്ധതിക്കും പരിസ്ഥിതി ആഘാത പഠനം നടത്തുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: