തിരുവനന്തപുരം: എമര്‍ജിംഗ് കേരള വിഷയത്തില്‍ യുഡിഎഫിലെ ഹരിത എംഎല്‍എമാര്‍ മലക്കം മറിഞ്ഞു. സര്‍ക്കാരിന്റെ പദ്ധതിയെ സ്വാഗതം ചെയ്തുകൊണ്ട് എംഎല്‍എമാര്‍ രംഗത്തെത്തി. ബ്ലോഗിലാണ് എംഎല്‍എമാര്‍ നിലപാട് മാറ്റം അറിയിച്ചത്.
പരിസ്ഥിതി, ഭൂമി, പാട്ടവ്യവസ്ഥകള്‍ എന്നിവ സംബന്ധിച്ച് തങ്ങള്‍ ഉന്നയിച്ച കാര്യങ്ങള്‍ മുഖ്യമന്ത്രി, വ്യവസായ മന്ത്രി, കെപിസിസി പ്രസിഡന്റ് എന്നിവര്‍ അംഗീകരിച്ചതില്‍ സന്തോഷമുണ്ടെന്ന് വി.ഡി. സതീശന്, ടി.എന്‍.പ്രതാപന്. കെ.എം.ഷാജി, വി.ടി.ബല്‍റാം, ഹൈബി ഈഡന്, എം.വി.ശ്രേയാംസ്കുമാര്‍ എന്നീ എംഎല്‍എമാര്‍ അറിയിച്ചു.
പദ്ധതിയില്‍ അവതരിപ്പിക്കുന്ന 15 ശതമാനത്തോളം പദ്ധതികള്‍ മാത്രമായിരിക്കും അശ്രദ്ധയോടെ തയാറാക്കപ്പെട്ടത്. ഇതിന്റെ പേരില്‍ പദ്ധതിയെ പൂര്‍ണമായി നിരാകരിക്കരുത്. എമേര്‍ജിംഗ് കേരളയെ എതിര്‍ക്കുന്ന എല്‍ഡിഎഫിന്റേത് വികസന വിരുദ്ധ നിലപാടാണെന്നും എംഎല്‍എമാര്‍ കുറ്റപ്പെടുത്തി.
സംസ്ഥാനത്തെ ഒരിഞ്ചുഭൂമി പോലും സ്വകാര്യ വ്യക്തികള്‍ക്ക് കൈമാറില്ലെന്നും പരിസ്ഥിതി ആഘാത പഠനം നടത്തുമെന്നുമുള്ള കാര്യങ്ങള്‍ സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്. തങ്ങള്‍ ചില കാര്യങ്ങള്‍ ചര്‍ച്ചയ്ക്കായി മുന്നോട്ടുവയ്ക്കുകയായിരുന്നുവെന്നും അല്ലാതെ നിക്ഷേപം കൊണ്ടുവരാനുള്ള സര്‍ക്കാര്‍ ശ്രമത്തെ വിമര്‍ശിക്കുകയായിരുന്നില്ലെന്നും ബ്ലോഗില്‍ പറഞ്ഞിട്ടുണ്ട്.
എമര്‍ജിംഗ് കേരളയ്ക്ക് എല്ലാവിധ ആശംസകളും എം.എല്‍.എമാര്‍ നേരുന്നുണ്ട്. സര്‍ക്കാരിന്റെ തിരുത്തല്‍ നടപടികളെ സ്വാഗതം ചെയ്യുന്നതായി അവര്‍ അറിയിച്ചു. പദ്ധതികള്‍ രാഷ്ട്രീയ നേതൃത്വം പുന:പരിശോധിക്കുന്നത് നല്ലതായിരിക്കുമെന്നും അവര്‍ വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: