തിരുവനന്തപുരം: ടി.പി ചന്ദ്രശേഖരന് വധക്കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന്റെ അഭിപ്രായത്തെ എതിര്‍ക്കില്ലെന്ന് ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്. സര്‍ക്കാര്‍ ഇക്കാര്യത്തില്‍ തീരുമാനം എടുത്തിട്ടില്ല. അന്വേഷണം സിബിഐയ്ക്ക് വിടുന്ന കാര്യത്തില്‍ പിന്നീട് തീരുമാനം എടുക്കുമെന്നും തിരുവഞ്ചൂര്‍ പറഞ്ഞു.
കേസന്വേഷണം ഒരു സമയത്തും സ്തംഭിച്ചിട്ടില്ലെന്നും ഇക്കാര്യം ചന്ദ്രശേഖരന്റെ ഭാര്യ രമ അംഗീകരിച്ചതാണെന്നും മന്ത്രി പറഞ്ഞു. ടി.പി. വധത്തിന് പിന്നിലെ ഗൂഢാലോചനയെക്കുറിച്ചുള്ള അന്വേഷണം സി.ബി.ഐയ്ക്ക് വിടണമെന്ന ആര്.എം.പിയുടെയും രമയുടെയും നിലപാടിനെ അനുകൂലിച്ച് വി.എസ് പരസ്യമായി രംഗത്ത് വന്ന സാഹചര്യത്തിലാണ് ആഭ്യന്തരമന്ത്രി തന്റെ നിലപാട് അറിയിച്ചത്.
ചന്ദ്രശേഖരന്റെ ഭാര്യ രമ ആവശ്യപ്പെട്ടാല്‍ അന്വേഷണം സിബിഐയ്ക്ക് വിടുമെന്ന് ആഭ്യന്തരമന്ത്രി നേരത്തെ വ്യക്തമാക്കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: