തൃശൂര്‍: മണ്ണുത്തിയില്‍ കാറില്‍ കടത്തുകയായിരുന്ന 550 കിലോ അമോണിയം നൈട്രേറ്റ് പോലീസ് പിടികൂടി. കാറിലുണ്ടായിരുന്ന നാലുപേരെ അറസ്റ്റു ചെയ്തു. അമോണിയം നൈട്രേറ്റ് കടത്താന്‍ ശ്രമിച്ച ക്വാളിസ് കാറും പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്.
ഇന്നലെ രാത്രി മണ്ണുത്തി ദേശീയപാതയില്‍ വാഹന പരിശോധനക്കിടെയാണ് ക്വാളിസ് കാറില്‍ കടത്തുകയായിരുന്ന സ്ഫോടകവസ്തു പോലീസ് പിടികൂടിയത്. 50 കിലോ വീതം 11 ചാക്കുകളില്‍ നിറച്ച നിലയിലായിരുന്നു സ്ഫോടകവസ്തു. വാഹനത്തിലുണ്ടായിരുന്ന പാലക്കാട് കല്ലത്താണി അബ്ദുള്‍ സലാം(26), മലപ്പുറം വേങ്ങരറോഡ് പുളിക്കന്‍ ഇബ്നു(25), പുളിക്കന്‍ രജീഷ്(25), കോട്ടപ്പള്ളി കുട്ടമ്പിള്ളി മിഥുന്(22) എന്നിവരാണ് അറസ്റ്റിലായത്. പ്രതികളെ ചോദ്യം ചെയ്തു വരികയാണെന്ന് പോലീസ് പറഞ്ഞു.
വരുന്ന 12ന് ചെറുതുരുത്തി കേരളകലാമണ്ഡലത്തില്‍ പ്രധാനമന്ത്രി മന്മോഹന് സിംഗ് സന്ദര്‍ശിക്കാനിരിക്കെയാണ് വന്‍തോതില്‍ അമോണിയം നൈട്രേറ്റ് പിടികൂടിയത്. ലോഡ് ഏതുവഴിക്കാണ് പോകുന്നതെന്ന് വ്യക്തമല്ല. പ്രതികള്‍ പറയുന്നത് മലപ്പുറത്തേക്ക് ആണെന്നാണ്. അതേസമയം, പട്ടാമ്പിക്കടുത്ത് വല്ലപ്പുഴയില്‍ ഇത്തരം ഇടപാട് നടത്തുന്ന ഒരാളെക്കുറിച്ച് പൊലീസിന് മുന്‍പ് തന്നെ രഹസ്യവിവരമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: